'നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം': ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് കുറിപ്പുമായി ലാലേട്ടന്‍

നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കും സിനിമാ മേഖലയിലെ സമര പ്രഖ്യാപനത്തിനും എതിരെ കഴിഞ്ഞദിവസം നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന് പിന്തുണയുമായി നടന്മാരായ പ്രിഥ്വിരാജ്, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന് നടന്‍ മോഹന്‍ലാലും പിന്തുണ നല്‍കിയിരിക്കുകയാണ്. 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം' എന്ന് ആന്റണിയുടെ പോസ്റ്റ് പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചു.
നേരത്തെ സിനിമാ സംഘടനയിലെ തര്‍ക്കത്തില്‍ ആന്റണി പെരുമ്പാവൂരിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്ത് വന്നിരുന്നു. ജി. സുരേഷ് കുമാറിനെ സമൂഹ മാദ്ധ്യമങ്ങള്‍ വഴി ചോദ്യം ചെയ്തത് തെറ്റെന്നാണ് അസോസിയേഷന്‍ പ്രതികരിച്ചത്. യോഗത്തിന് വരാതെ ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമെന്നും സമരം തീരുമാനിച്ചത് സംയുക്ത യോഗത്തിന് ശേഷമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.
വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്താന്‍ അസോസിയേഷന്‍ ശ്രമിക്കുന്നുണ്ട്. നേരത്തെ സുരേഷ് കുമാറും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, സിനിമമേഖലയിലെ പോര് അഭിനേതാക്കളും നിര്‍മാതാക്കളും തമ്മിലാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനന്‍ പറഞ്ഞു. സംഘടനക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ല. അഭിനേതാക്കളാണ് സംഘടനയുടെ നിലപാടിനെതിരെ രംഗത്ത് വന്നതെന്നും സന്ദീപ് സേനന്‍ പ്രതികരിച്ചു.
ജൂണ്‍ ഒന്നുമുതല്‍ ചിത്രീകരണം നിറുത്തിവച്ച് സമരം നടത്താനുള്ള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തില്‍ അംഗങ്ങളുടെ ഭിന്നത പരസ്യമാക്കി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇന്നലെയാണ് രംഗത്തെത്തിയത്. മറ്റു സംഘടനകളുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി സമരം പ്രഖ്യാപിച്ച പ്രസിഡന്റ് ജി.സുരേഷ് കുമാറിനെ ആന്റണി രൂക്ഷമായി വിമര്‍ശിച്ചു.
സ്തംഭനസമരം സിനിമയ്ക്ക് ഗുണമാകില്ലെന്ന് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. തിയേറ്ററുകള്‍ അടച്ചിടുകയും ചിത്രീകരണം നിറുത്തുകയും ചെയ്യുമെന്ന് വ്യക്തികളല്ല തീരുമാനിക്കേണ്ടത്,സംഘടന ആലോചിച്ചു പ്രഖ്യാപിക്കേണ്ടതാണ്. മറ്റാരെങ്കിലും പറഞ്ഞതുകേട്ടാണെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്വവും പക്വതയും സുരേഷ് കുമാര്‍ കാണിക്കണം. തെറ്റുതിരുത്തിക്കാന്‍ പ്രസിഡന്റ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.
https://www.facebook.com/Malayalivartha