Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..


ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?


ഒടുവില്‍ നിശബ്ദത വെടിഞ്ഞ് മറുപടിയുമായി ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ..ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ..സോഷ്യൽ മീഡിയയിലൂടെ സസ്പെൻസ്..


ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും

ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടനകളാണ് ഇന്നു യോഗം ചേര്‍ന്നു: നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമാ സമരത്തെ തള്ളി താരസംഘടനയായ അമ്മ

24 FEBRUARY 2025 09:59 PM IST
മലയാളി വാര്‍ത്ത

ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടനകളാണ് ഇന്നു യോഗം ചേര്‍ന്നു. ചെലവ് കുത്തനെ ഉയര്‍ന്നതോടെ സിനിമകള്‍ നിര്‍മിക്കാനാകുന്നില്ലെന്നു പറഞ്ഞു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കുക, നിര്‍മാണച്ചെലവ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ നടപ്പായില്ലെങ്കില്‍ സിനിമാമേഖല ജൂണില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഇതിനു മുന്നോടിയായി സൂചന പണിമുടക്ക് നടത്തുമെന്നും അറിയിച്ചു.എന്നാല്‍ നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമാ സമരത്തെ തള്ളി താരസംഘടനയായ അമ്മ

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇതിനെതിരെ രൂക്ഷമായി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. സംഘടനാ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയ സുരേഷ് കുമാറിനെതിരെയും ആന്റണി സംസാരിച്ചു. ആന്റണിക്ക് പിന്തുണയുമായി മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നു. അമ്മ 'നാഥനില്ലാ കളരി'യാണെന്നു പ്രസ്താവിച്ച സുരേഷ് കുമാറിനെതിരെ അഡ്‌ഹോക് ഭരണസമിതി അംഗം ജയന്‍ ചേര്‍ത്തല പ്രതികരിച്ചു. നിര്‍മാതാക്കളുടെ സംഘടന അമ്മയ്ക്കു കോടികള്‍ മടക്കി നല്‍കാനുണ്ട് എന്നതടക്കമുള്ള ജയന്റെ വിമര്‍ശനത്തിന് വക്കീല്‍ നോട്ടിസിലൂടെയാണ് അസോസിയേഷന്‍ പ്രതികരിച്ചത്.

ഇന്നുചേര്‍ന്ന അമ്മ യോഗം ജയന്‍ ചേര്‍ത്തലയ്ക്ക് എല്ലാ നിയമസഹായവും നല്‍കുമെന്നു വ്യക്തമാക്കി. ''കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാവ്യവസായം ചിലരുടെ പിടിവാശിമൂലം അനാവശ്യ സമരത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു. ഇതുവഴി സാമ്പത്തികരംഗത്തെ മാത്രമല്ല സിനിമയെ ആശ്രയിച്ചു കഴിയുന്ന നിരവധി തൊഴിലാളികളെയും മോശമായി ബാധിക്കും''- അമ്മ യോഗം വിലയിരുത്തി. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതു സംബന്ധിച്ച കാര്യങ്ങളില്‍ അടുത്ത ജനറല്‍ ബോഡി യോഗത്തിനു ശേഷമേ തീരുമാനമെടുക്കൂ.

മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏത് സംഘടനകളുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും യോഗം വ്യക്തമാക്കി. അപ്രതീക്ഷിതമായാണ് ഇന്ന് അമ്മ അംഗങ്ങളുടെ യോഗം വിളിച്ചത്. കൊച്ചിയില്‍ ഉള്ളവരും എത്തിച്ചേരാന്‍ സാധിക്കുന്നവരും എത്തണമെന്നായിരുന്നു അറിയിപ്പ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവീനോ തോമസ്, ബേസില്‍ ജോസഫ്, സിദ്ദിഖ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായികുമാര്‍, മഞ്ജു പിള്ള, ബിന്ദു പണിക്കര്‍ തുടങ്ങി 50ലേറെ പേര്‍ പങ്കെടുത്തു.

നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളുമെല്ലാമടങ്ങുന്ന ഫിലിം ചേംബര്‍, നിര്‍മാതാക്കള്‍ക്കും സിനിമാ സമരത്തിനും പിന്തുണ പ്രഖ്യാപിച്ചു.ചേംബറിലെ അംഗം കൂടിയായ ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. സംഘടനയെ വിമര്‍ശിക്കുന്ന ആന്റണിയുടെ സമൂഹമാധ്യമ പോസ്റ്റ് നീക്കണമെന്നും ആവശ്യപ്പെട്ടു. ആന്റണിക്കെതിരെ അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കാനും ആലോചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (2 minutes ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (5 minutes ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (8 minutes ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (14 minutes ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (2 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (2 hours ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (3 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (4 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (4 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (5 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (5 hours ago)

Malayali Vartha Recommends