Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..


ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?


ഒടുവില്‍ നിശബ്ദത വെടിഞ്ഞ് മറുപടിയുമായി ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ..ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ..സോഷ്യൽ മീഡിയയിലൂടെ സസ്പെൻസ്..


ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും

ബാലയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി നടന്റെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍

27 FEBRUARY 2025 12:32 AM IST
മലയാളി വാര്‍ത്ത

ബാലയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി നടന്റെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. എലിസബത്ത് യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ബാലയുടെ അവിഹിതങ്ങളെ കുറിച്ചും താന്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ചുമാണ് എലിസബത്ത് ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. തന്നെ തട്ടിക്കൊണ്ടുപോയി ആര്‍ക്കെങ്കിലും വില്‍ക്കാന്‍ ആയിരുന്നോ പ്ലാന്‍ എന്ന് തനിക്ക് സംശയമുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്.

തങ്ങളുടെ വിവാഹസമയത്ത് ഒരു ആയുര്‍വേദ ഡോക്ടര്‍ ബാല ചതിച്ചുവെന്ന് പറഞ്ഞ് വന്നിരുന്നു. അവര്‍ക്ക് വട്ടാണ് എന്നായിരുന്നു തന്നോട് ബാല പറഞ്ഞതെന്നും എലിസബത്ത് പറയുന്നുണ്ട്. ബാല തന്നെ ബലാത്സംഗം ചെയ്തതായും ഉപദ്രവിച്ചതായും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഭക്ഷണം പോലും തന്നില്ല എന്നാണ് ഇപ്പോള്‍ പുതുതായി വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയില്‍ വച്ചാണ് ബാലയുമായി പ്രണയത്തിലായതെന്ന ആരോപണത്തോടാണ് എലിസബത്ത് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

എലിസബത്തിന്റെ ചില ആരോപണങ്ങള്‍ ഇങ്ങനെ

നിങ്ങള്‍ എല്ലാവരും എന്റെ മരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് എനിക്കറിയാം. ഞാന്‍ എംഡി എന്‍ട്രന്‍സ് എഴുതാന്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയുടെ ഒരു മാസം മുമ്പ് ഹാള്‍ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ സമ്മതിച്ചില്ല. അന്ന് വഴക്കുണ്ടാക്കിയപ്പോള്‍ നല്ല അടി കിട്ടി. കണ്ണ് തുറക്കുമ്പോഴെല്ലാം അഞ്ചാറ് സെക്കന്റിലേക്ക് ഗ്രേ കളര്‍ മാത്രമേ കാണൂ. ഞാന്‍ ആറ് മാസം ബാലയുമായി അകന്നുകഴിഞ്ഞു. ആ സമയത്ത് ഞങ്ങള്‍ ഡിവോഴ്‌സ് ആയെന്നും ചിലര്‍ വീഡിയോ ചെയ്തു. ഒരിക്കല്‍ പനിച്ച് വയ്യാതായി, ആ സമയത്ത് എന്റെ വീട്ടുകാരെ വിളിച്ച് പറഞ്ഞത് പുള്ളിക്കാരി അഭിനയിക്കുകയാണെന്നാണ്. ഭര്‍ത്താവിനെ നന്നായി അറിയുന്നത് കൊണ്ട് എന്റെ വീട്ടുകാര് വന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡും പോസിറ്റീവായിരുന്നു. ഇതൊക്കെ 2022ല്‍ ആണ് സംഭവിച്ചത്. വീട്ടുകാര്‍ പറഞ്ഞത് നീ നിന്റെ ജീവിതം തുലച്ചു, നമുക്ക് എല്ലാം മനസിലാകുന്നുണ്ട്, ജോലിക്ക് പോകൂ എന്നാണ്. ഞങ്ങളുടെ വിവാഹമല്ല നടന്നതെന്നാണ് പലരും പറയുന്നത്.

ബാല കോമയിലായപ്പോഴും വെന്റിലേറ്ററിലേക്ക് മാറ്റിയപ്പോഴും തീരുമാനങ്ങളിലൊന്നും വീട്ടിലെ ആരും ഉണ്ടായിരുന്നില്ല. ഞാനും പുള്ളിയുടെ അസിസ്റ്റന്റും ഉണ്ടായിരുന്നു. രാത്രി രണ്ട് മണിക്കാണ് പുള്ളിയെ ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. ടെന്‍ഷനടിച്ച് ചത്തു എന്ന് പറയാം. വീട്ടിലേക്ക് വിളിച്ച് പറഞ്ഞപ്പോള്‍ പുള്ളിയുടെ സഹോദരനും ചേച്ചിയും എത്തി. അടുത്ത ദിവസം അവര്‍ പോകുകയും ചെയ്തു. എന്നെ അവര്‍ പണിക്കാരിയെ പോലെയാണോ കണ്ടിരുന്നത്. ബാലയുടെ ഭാര്യയല്ലെന്ന് പറഞ്ഞു. അപ്പോള്‍ ചെയ്ത ജോലിക്ക് കാശെങ്കിലും തരണ്ടേ.

മോഷന്‍ കഴുകിയതും രാത്രി ഉറങ്ങാതെയിരുന്ന് ബാലയുടെ ഡ്രിപ്പ് തീരാതെ നോക്കിയതുമൊക്കെ എന്തിനാണ്. നാലഞ്ച് മാസം നിങ്ങളുടെ മലവും മൂത്രവും കോരിയിട്ടില്ലേ, എത്രകാലം നിങ്ങള്‍ക്ക് വേണ്ടി ഉറങ്ങാതിരുന്നിട്ടുണ്ട്. ഇനിയൊരു സ്ത്രീയും ഈ വീട്ടില്‍ കയറില്ല എന്ന് അവര്‍ ഉറപ്പ് തന്നിരുന്നു. പക്ഷെ ബാലയുടെ ആരോഗ്യം ശരിയായപ്പോള്‍ അവരൊന്നും വാക്ക് പാലിച്ചില്ല. ഒരാളുടെ വീട്ടില്‍ തോക്കെടുത്ത് പോയി ഭീഷണിപ്പെടുത്തിയിട്ടും കേസില്ലാത്ത സ്ഥലമാണിത്. അതില്‍ ഞാന്‍ പ്രതിയാണെന്നോ സാക്ഷിയാണെന്നോ പറയാം. കാരണം ആ വണ്ടിയില്‍ ഞാനുണ്ടായിരുന്നു. ഐസ്‌ക്രീം കഴിക്കാന്‍ പോയ എന്നെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചത് ശരിയായില്ല. ഭാര്യയുടെ ധര്‍മ്മം നീ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച് എന്നെയും ആ സംഭവം നടന്ന ഫ്‌ളാറ്റിലേക്ക് എന്നെയും കയറ്റാന്‍ പോയതാ. പക്ഷെ ഞാന്‍ കയറിയില്ല. എന്നിട്ട് ആളിനെ പിടിച്ച് കൊണ്ട് വന്ന് മുകളില്‍ നിന്ന് എന്നെ കാണിച്ചു. ചേച്ചിക്ക് ഒരു ഹായ് പറയൂ എന്ന് പറഞ്ഞു.

അസുഖം മറച്ചുവെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലില്‍ ആയിരുന്നു. ഹണിമൂണിന് ഹോസ്പിറ്റലിലേക്കാണ് പോയത്. ആശുപത്രിയില്‍ ചോര ഛര്‍ദ്ദിച്ചു. ഐസിയുവിലായി. ഇവള്‍ ഒപ്പമുണ്ടെങ്കില്‍ എനിക്കൊന്നും പറ്റില്ല എന്ന് അപ്പോള്‍ പറയുമായിരുന്നു. ഞാനും അങ്ങനെ വിചാരിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാം ഞാന്‍ കാരണമാണെന്ന് പറയുന്നു. ഒന്നിലും ഇടപെടേണ്ടെന്ന് കരുതി മാറി നിന്നതായിരുന്നു. ഇപ്പോള്‍ എല്ലാത്തിനും തയ്യാറായാണ് ഞാന്‍ നില്‍ക്കുന്നത്. പേടിച്ച് പേടിച്ച് എനിക്ക് മതിയായി. ജയിലിലായാലും ഭക്ഷണം കിട്ടുമല്ലോ. എനിക്ക് മൂന്ന് ദിവസം ഭക്ഷണം തരാതിരുന്നിട്ടുണ്ട്. റൂമില്‍ പൂട്ടിയിട്ടിട്ടുണ്ട്. ടാപ്പ് വെള്ളം കുടിച്ചു. അത്രയ്‌ക്കൊന്നും ജയിലിലുണ്ടാകുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ ഇനി എന്നെ കൊന്നാലും സാരമില്ല. ഞാന്‍ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയില്‍ ആണ് താന്‍ ഉള്ളത്. ഡിപ്രഷനും നാണക്കേടും സ്ട്രെസും കാരണം എന്ത് വന്നാലും അതിനെ നേരിടാന്‍ ഞാന്‍ തയ്യാറാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RUSSIA പുടിനെതിരെ കടുപ്പിച്ച് ഡബ്ല്യു.എച്ച്.ഒ;  (4 minutes ago)

കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു  (7 minutes ago)

Indigo flight വിമാനത്തിന് കേടുപാടുകൾ  (10 minutes ago)

R Sreelekha പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (16 minutes ago)

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (2 hours ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (2 hours ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (3 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (4 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (4 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (5 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (5 hours ago)

Malayali Vartha Recommends