Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ...മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റിലൂടെ പ്രചരിപ്പിച്ചതിന്നാണ് നടപടി എടുത്തിരിക്കുന്നത്..


ബിനീഷ് കോടിയേരി സി പി എം രാഷ്ട്രീയം ഉപേക്ഷിക്കുമോ? കേരളം ഇക്കാര്യം സജീവമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി... കോടിയേരിയുടെ മകനോട് പകരം വീട്ടുന്നതിൽ അസ്വസ്ഥരാണ്..


വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..


ഞെട്ടലോടെ ലോകം... പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുക ലക്ഷ്യം, ഇറാനിൽ അന്തിമ സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ഒന്നുകിൽ ഒരു നല്ല കരാറിൽ എത്തും, അല്ലെങ്കിൽ അവരെ ആയിരം നരകങ്ങളിലേക്ക് ചവിട്ടി മെതിക്കും


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...

എലിസബത്ത് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നടന്‍ ബാല

28 FEBRUARY 2025 09:30 PM IST
മലയാളി വാര്‍ത്ത

മുന്‍ പങ്കാളിയായ എലിസബത്ത് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നടന്‍ ബാല. മുന്‍കൂട്ടി തയാറാക്കിയ പ്രകാരമുള്ള കൂട്ടായ ആക്രമണമാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടെന്നും ഇത് വ്യക്തിഹത്യയാണെന്നും ബാല പറയുന്നു. തന്റെ കയ്യില്‍ ഞെട്ടിപ്പോകുന്ന സത്യങ്ങളുണ്ടെന്നും നല്ല മനസുകൊണ്ട് പുറത്തുപറയാത്തതാണെന്നും താരം വെളിപ്പെടുത്തുന്നു. എലിസബത്തിന്റെ യൂട്യൂബ് ചാനലില്‍ നെഗറ്റിവ് കമന്റ് ചെയ്യുന്ന കസ്തൂരിയെ തനിക്കോ കോകിലയ്‌ക്കോ അറിയില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു.

''വിഡിയോയില്‍ തല്‍ക്കാലം വരേണ്ടെന്നു വിചാരിച്ചിരുന്നതാണ്. നമ്മള്‍ നിശബ്ദരായി ഇരിക്കുമ്പോള്‍ കള്ളത്തരങ്ങള്‍ കൂടും. എനിക്ക് തെളിയിക്കേണ്ടത് കോടതിയിലാണ്. റേപ്പ് ചെയ്തു, തട്ടിപ്പു നടത്തി, വേലക്കാരെ വച്ച് ഗ്രൂപ്പ് സെക്‌സ് ചെയ്തു, ഡൊമെസ്റ്റിക് വയലന്‍സ്, ചാരിറ്റി തട്ടിപ്പ്. ഇത് മുന്‍കൂട്ടി തയാറാക്കിയ ആക്രമണമാണ്. നിയമം പാലിക്കണം.

ഇത് ഒരാളല്ല ചെയ്യുന്നത് നാലഞ്ചുപേരാണ് ചെയ്യുന്നത്. അതിന്റെ തലൈവി, അല്ലാ ഗ്രൂപ്പ് ഹെഡ് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവരെയും ചേര്‍ത്തുവച്ച് കൃത്യമായ പദ്ധതിയോടെയാണ് ആക്രമണം. ആദ്യം നിയമപരമായി എന്റെ വായ അടച്ചു. അതോടെ അവര്‍ക്ക് എന്തും പറയാം. ബാല എന്നെ റേപ്പ് ചെയ്തു. കാമകൊടൂരന്‍, ചാരിറ്റിയെല്ലാം പച്ചക്കള്ളം, മുഖത്തടിച്ചു. എന്തും പറയാം. പക്ഷേ കോടതി ഉത്തരവ് വരുന്നതുവരെ എനിക്കൊന്നും പറയാന്‍ പറ്റില്ല.

ഇത്രയും കാലം സ്‌നേഹിച്ചു പരിചയമുളള എന്നെ കുറ്റക്കാരനാക്കി, അഞ്ചുദിവസമായി ഞാന്‍ നിങ്ങളുടെ മുമ്പില്‍ പ്രതിയായി നില്‍ക്കുകയാണ്. ഇനി ഞാന്‍ വിഡിയോ ഇടുന്നില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ എന്നെകൊണ്ടുവരരുത്. ആരും അറിയാത്ത സത്യങ്ങളുണ്ട്. ഞെട്ടിപ്പോകുന്ന സത്യങ്ങളുണ്ട്. എന്റെ ഒരു നല്ല മനസുകൊണ്ട് പുറത്തുപറയാത്തതാണ്. ഒന്നു ചെവി തുറന്നു കേള്‍ക്കുക, ഇതെന്റെ ഫാന്‍സിനു വേണ്ടിയാണ് പറയുന്നത്. ഒരു കേസും വേണ്ടെന്നു വിചാരിച്ച് മുന്നോട്ടു പോകുന്ന ആളാണ്.

ഞാനും കോകിലയും മനസമാധാനത്തിലാണ് ജീവിക്കുന്നത്. സ്വര്‍ഗത്തിലാണിരിക്കുന്നത്. പക്ഷേ മറ്റുള്ളവര്‍ക്ക് ഞാന്‍ കേസ് കൊടുക്കണം. വഴക്കിടണം എന്നാണ് ആഗ്രഹിക്കുന്നത്. എനിക്കും കുട്ടി വേണം. ഞാനും ജീവിതത്തില്‍ കുറേ മിസ് ചെയ്തിട്ടുണ്ട്. എന്റെ യുവത്വം വിട്ടുപോയി. 42 വയസ്സായി. ഇപ്പോഴാണ് ജീവിക്കാന്‍ തുടങ്ങിയത്. ഇത് കൂട്ടായ ആക്രമണമാണ്. തെളിവുകള്‍ പുറത്തുവരും.

ഭര്‍ത്താവെന്ന് അവകാശപ്പെടുന്നവര്‍ ഒപ്പിടാനാണോ ലിവര്‍ തരാനാണോ വരേണ്ടത്. ജേക്കബ് എന്തിന് ലിവര്‍ തരണം. അപ്പോള്‍ അവിടെ എന്താണ് സംഭവിച്ചത്. എന്തോ സംഭവിച്ചിട്ടുണ്ട്, ഒരുകാര്യം കൂടി പറഞ്ഞാല്‍ എല്ലാം തല തിരിഞ്ഞുപോകും. എന്റെ നല്ല മനസ്സുകൊണ്ട് പുറത്തു പറയുന്നില്ല, കോടതിയെ ഞാന്‍ ബഹുമാനിക്കുന്നു. ഒരുപാട് ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം എന്റെ കയ്യില്‍ ഉണ്ട്, പക്ഷേ പറയാന്‍ പറ്റില്ലല്ലോ. ഈ നാളുകളില്‍ ഞാന്‍ റേപ്പിസ്റ്റായി, ഇനി തീവ്രവാദി കൂടി ആക്കുന്നത് എപ്പോഴാണാവോ?

സത്യം വേറെയാണ്. എന്നെ തെളിയിക്കാനല്ല പറയുന്നത്, എനിക്ക് നഷ്ടപ്പെടാന്‍ നിങ്ങളുടെ സ്നേഹം മാത്രമേയുള്ളൂ. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശരി. അല്ലാതെ വെറുതെ ഇങ്ങനെ പറയുന്നത് ശരിയല്ല. ഉദ്ദേശ്യം മനസിലായി, ഞങ്ങള്‍ നല്ലരീതിയില്‍ ജീവിക്കാന്‍ പാടില്ല. വെറുതെ ഇരിക്കുന്ന ജേക്കബിനെ പോലും ഇതില്‍ വലിച്ചിഴച്ചു. അപ്പോള്‍ എവിടെയായിരുന്നു അവര്‍, പറഞ്ഞാല്‍ കയ്യില്‍ നിന്നുപോകും. വേറൊരാളുണ്ട്, അവര്‍ പുറത്തുവരാന്‍ പോകുന്നു, ചെയ്ത ദ്രോഹങ്ങള്‍ പുറത്തുവരും.

ഒരുകാര്യം കൂടി പറയട്ടെ, ദൈവത്തെ വച്ചു ഞാന്‍ പറയുന്നു, ആ കസ്തൂരി ആരെന്ന് എനിക്കോ കോകിലയ്‌ക്കോ അറിയില്ല. ഈ ഫൈറ്റില്‍ ഞങ്ങളില്ല, ഇവിടെ സ്വസ്ഥമായി ജീവിക്കുകയാണ്. എന്തിനാണ് ഒരാളെ കുറിച്ച് ഇങ്ങനെ പറയുന്നത്. റേപ്പ് ചെയ്‌തെന്നൊക്കെ പറയുന്നു, ഞങ്ങള്‍ക്കൊരു കുടുംബമില്ലേ. നിങ്ങള്‍ പറഞ്ഞത് കള്ളമാണെന്ന് ഞാന്‍ തെളിയിക്കും. എല്ലാം തെളിയിക്കും. അത് വേറെ. ഇത് വ്യക്തിഹത്യയാണ്. ഞാന്‍ ജീവിക്കും, പക്ഷേ നിങ്ങളുടെ ജീവിതം നോക്കിക്കൊള്ളൂ. എന്റെ കയ്യില്‍ തെളിവുകളുണ്ട്.'' -ബാലയുടെ വാക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാ​ഗ്രത!!! കോഴിക്കോട് രണ്ട് പേർക്ക് ഷി​ഗെല്ല സ്ഥിതീകരിച്ചു  (4 minutes ago)

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു.കേൽക്കർ ചുമതലയേറ്റു  (17 minutes ago)

BJP ഫണ്ട് വാങ്ങി ശിവൻകുട്ടിയെ തോൽപ്പിച്ചത് പാർട്ടി പ്രവർത്തകർ തന്നെ,, നേമത്തെ സിപിഎം തോൽവിയ്ക്ക് യത്ഥാർത്ഥ കാരണമിത്  (30 minutes ago)

KSRTC DRIVER കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ  (36 minutes ago)

ആ ട്രോമ ഇനിയും വിട്ടുമാറിയിട്ടില്ല!! ടിനി ടോമിനെതിരെ ​അൻസിബയുടെ പരാതി.. പിന്നാലെ അമ്മയിൽ പൊട്ടിത്തെറി  (45 minutes ago)

മുഖ്യമന്ത്രിയെ കൈവിട്ട് കെസി വേണു​ഗോപാൽ; വരുത്തി വച്ചവൻ അനുഭവിക്കട്ടേ എന്ന പോലെ... ഡോ. രത്തൻ ഖേൽക്കർ നിയമനം വിവാദത്തിൽ  (1 hour ago)

പാർട്ടിക്കുള്ളിൽ നിന്ന് അണയാത്ത ആക്ഷേപങ്ങൾ, പിണറായി രാജിയിലേക്കോ?...  (1 hour ago)

സംശയം കൂടിയപ്പോൾ പ്രണയം പകയായി; നിറവയറുമായി വന്ന ഭാര്യയോട് കുഞ്ഞിന്റെ DNA ആവശ്യപ്പെട്ടു, ദേഷ്യം അടക്കാനാകാതെ സോനയുടെ കടുംകൈ!! ഒടുവിൽ കുഞ്ഞിനെ കാത്തിരുന്ന ആ കുടുംബത്തിലേക്ക് എത്തിയത് മൂന്ന് മൃതദേഹങ്ങൾ  (1 hour ago)

സൈബർ സെല്ലിലടക്കം പിടിപാട്; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ സിന്ധു ചില്ലറക്കാരിയില്ല  (2 hours ago)

CPIM ഇത് പകരം വീട്ടുന്ന പാർട്ടിയാണ്.  (2 hours ago)

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!! ഹാക്ക് ചെയ്ത കോക്രോച്ച് പാർട്ടി പേജ് തിരിച്ച് പിടിച്ച് അഭിജിത്  (2 hours ago)

പിണറായിക്ക്‌ ഇന്ന്‌ 81 -ാംപിറന്നാള്‍.  (2 hours ago)

ആളില്ലാതെ വലഞ്ഞ കെഎസ്ആർടിസി ആ കടുത്ത തീരുമാനത്തിൽ, സർവ്വീസ് നിർത്തുന്നു  (3 hours ago)

അക്രമിയുടെ വിവരങ്ങൾ പുറത്ത്  (3 hours ago)

112 കോടി രൂപയുടെ ക്രമക്കേട് ; മുൻ മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം  (3 hours ago)

Malayali Vartha Recommends