Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി: തെലുങ്കു നടന്‍ മോഹന്‍ ബാബുവിനെതിരെയാണ് പരാതി

12 MARCH 2025 05:51 PM IST
മലയാളി വാര്‍ത്ത

21 വര്‍ഷം മുമ്പ് വിമാനാപകടത്തില്‍ നടി സൗന്ദര്യ മരിച്ച സംഭവം കൊലപാതകമെന്ന് പരാതി. ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലക്കാരനായ ചിട്ടിമല്ലു എന്നയാളാണ്, സൗന്ദര്യയുടേത് അപകടമരണമല്ലെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം എസിപിക്കും ജില്ലാ അധികൃതര്‍ക്കും പരാതി നല്‍കിയത്. തെലുങ്കു നടന്‍ മോഹന്‍ബാബുവിനെതിരെയാണ് പരാതി. സൗന്ദര്യ മരിച്ച് 21 വര്‍ഷത്തിന് ശേഷമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

നടന്‍ മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ അകാല മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹന്‍ബാബു ഈ ഭൂമി ബലമായി കൈവശപ്പെടുത്തിയെന്നും ചിട്ടിമല്ലു ആരോപിക്കുന്നു.

ഭൂമി മോഹന്‍ബാബു കൈവശപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, ഭൂമി മോഹന്‍ ബാബുവില്‍ നിന്ന് തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും ചിട്ടിമല്ലു ആവശ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ബാബുവും ഇളയ മകന്‍ മഞ്ജു മനോജും തമ്മിലുള്ള വസ്തു തര്‍ക്കവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഞ്ചു മനോജിന് നീതി ലഭിക്കണമെന്നും ജാല്‍പള്ളിയിലെ ആറേക്കര്‍ ഗസ്റ്റ്ഹൗസ് പിടിച്ചെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അതിനാല്‍ സുരക്ഷ നല്‍കണമെന്നും ചിട്ടിമല്ലു ഖമ്മം എസ്പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, സൗന്ദര്യയുടെ ഭര്‍ത്താവ് ജി.എസ്. രഘു ആരോപണങ്ങള്‍ വ്യാജമാണെന്ന് കാട്ടി രംഗത്തെത്തിയിട്ടുണ്ട്. 'എന്റെ അറിവില്‍ മോഹന്‍ബാബുവുമായി ഭൂമി ഇടപാടുകള്‍ നടന്നിട്ടില്ല. എന്റെ ഭാര്യയായിരുന്ന സൗന്ദര്യയുടെ കൈയില്‍നിന്ന് മോഹന്‍ബാബു അനധികൃതമായി വസ്തു കൈവശപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി മോഹന്‍ ബാബു സാറിനെ എനിക്ക് അറിയാം. ശക്തമായ സൗഹൃദവും ഉണ്ട്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും പരസ്പര ബഹുമാനവും വിശ്വാസ്യതയുമുണ്ട്. അദ്ദേഹത്തെ ഇക്കാര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹവുമായി യാതൊരുവിധ വസ്തു ഇടപാടുകളും ഞങ്ങള്‍ക്ക് ഇല്ല. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്'' രഘു പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഗുരുവായൂരപ്പന് കാണിക്കയായി 12 പവനിലേറെ  (7 minutes ago)

ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും  (10 minutes ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്  (14 minutes ago)

ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി  (39 minutes ago)

വിഎംആർ ഫിലിംസിൻറെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന 'തിമിംഗല വേട്ട' റിലീസിനൊരുങ്ങുന്നു...  (48 minutes ago)

. കനത്ത പുകമഞ്ഞിൽ വ്യോമഗതാഗതം സ്തംഭിച്ചു..  (1 hour ago)

വിനോദയാത്ര പോയ എഴംഗ മലയാളിസംഘം തടാകത്തിൽ  (1 hour ago)

ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും....  (2 hours ago)

മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് ജില്ലാ കോടതി  (2 hours ago)

അപ്രതീക്ഷിത ധനലാഭം, സാഹിത്യ രംഗത്ത് നേട്ടം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം!  (2 hours ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്....  (3 hours ago)

യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി  (3 hours ago)

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (3 hours ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (3 hours ago)

പ്‌ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....  (3 hours ago)

Malayali Vartha Recommends