Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സോഷ്യല്‍ മീഡിയ വഴി തന്നെ അപമാനിക്കുന്നു: എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നല്‍കി ബാല

15 MARCH 2025 08:06 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കി നടന്‍ ബാല. മുന്‍ പങ്കാളി എലിസബത്ത്, മുന്‍ ഭാര്യ അമൃത സുരേഷ്, യൂട്യൂബര്‍ അജു അലക്‌സ് എന്നിവര്‍ക്കെതിരെയാണ് താരം പരാതി നല്‍കിയത്. ഭാര്യ കോകിലയ്ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് ബാല പരാതി നല്‍കിയത്.

സോഷ്യല്‍ മീഡിയ വഴി യൂട്യൂബര്‍ അജു അലക്‌സുമായി ചേര്‍ന്ന് തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നാണ് ബാലയുടെ പരാതി. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു. അതിന് താന്‍ വഴങ്ങിയില്ല. അതിന് പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ കുറച്ചുദിവസമായി മുന്‍ പങ്കാളി എലിസബത്ത് ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം ബാലയുടെ ഭാര്യ കോകിലയ്ക്ക് എതിരെയും എലിസബത്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാല ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയത്.

'എന്നെയും കുടുംബത്തെയും ഹരാസ് ചെയ്യുകയാണ്. കേരളത്തില്‍ ആര്‍ക്കെങ്കിലും പൈസയില്ലെങ്കില്‍ എന്നെ കുറിച്ച് മോശമായി സംസാരിച്ചാല്‍ കാശുണ്ടാക്കാന്‍ പറ്റും. ഇത് ഒരു തൊഴിലായി എടുക്കുകയാണ്. ഒരു സെലിബ്രിറ്റിയെ പേരെടുത്ത് വിളിച്ച് അപമാനിക്കുന്നു. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ ഓരോന്ന് ഓരോന്നായി വരുന്നത്.

മനസ് നൊന്ത് ഒരു ചോദ്യം ചോദിക്കട്ടെ ഞാന്‍ റേപ്പ് ചെയ്യുന്ന ആളാണോ?. ഒരു സ്ത്രീയെ ഒരാള്‍ ഒന്നര രണ്ടുവര്‍ഷം റേപ്പ് ചെയ്തുകൊണ്ടിരിക്കുമോ? ഒരാളെ ഒരു തവണ ചെയ്താല്‍ അല്ലേ റേപ്പ്. ഞാന്‍ ഒരു കിഡ്‌നി രോഗിയാണ്. ഓപ്പറേഷന്‍ കഴിഞ്ഞപ്പോഴാണ് എലിസബത്ത് വന്നത്. കഴിഞ്ഞ ഒന്നരക്കൊല്ലം എലിസബത്ത് എവിടെയായിരുന്നു. പരാതി കൊടുത്തത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല',- മാദ്ധ്യമങ്ങളോട് ബാല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (1 hour ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (3 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (5 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (5 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends