ബാലയ്ക്കെതിരെ മുന്‍ പങ്കാളി ഡോ. എലിസബത്ത് വീണ്ടും രംഗത്ത്: ബാലയ്ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരിക്കുകയാണ് എലിസബത്ത്

ബാലയ്ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരിക്കുകയാണ് മുന്‍ പങ്കാളി ഡോ. എലിസബത്ത് .സോഷ്യല്‍ മീഡിയ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കാണിച്ച് നടന്‍ ബാല കഴിഞ്ഞ ദിവസം മുന്‍ പങ്കാളി ഡോ. എലിസബത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലയ്ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് എലിസബത്ത് പുറത്തുവിട്ടിരിക്കുന്നത്. രാത്രി ഒന്നരയ്ക്ക്ക മറ്റൊരു പുരുഷനെ കിടപ്പുമുറിയിലേക്ക് ബാല കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന വീഡിയോ ആണ് യുട്യൂബ് ചാനലിലൂടെ എലിസബത്ത് പുറത്തുവിട്ടത്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമാണ് ഈ വിഡിയോയ്ക്കുള്ളത്. താന്‍ ഹാഫ് ഡ്രസ്ഡ് ആയി കിടപ്പുമുറിയില്‍ ഉള്ളപ്പോള്‍ മറ്റൊരു പുരുഷന്‍ കയറി വന്നതിനെ തുടര്‍ന്ന് റെക്കോര്‍ഡ് ചെയ്ത വോയ്‌സ് ക്ലിപ്പാണിതെന്ന് എലിസബത്ത് പറയുന്നു.
ബാലയും ഭാര്യ കോകിലയും എലിസബത്തിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഓഡിയോ ക്ലിപ്പും മോതിരമാറ്റത്തിന്റെ വിഡിയോ ക്ലിപ്പും എലിസബത്ത് പുറത്തു വിട്ടത്. പരാതി നല്‍കിയതിനു ശേഷം ബാല ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടിയും മറ്റൊരു വിഡിയോയില്‍ എലിസബത്ത് പങ്കുവച്ചു.എലിസബത്ത് പങ്കുവച്ച ഓഡിയോ ക്ലിപ്പിലെ ശബ്ദം ഇങ്ങനെയാണ്: ജേക്കബ് ചേട്ടാ... ഒന്നരയ്ക്ക് ഇവിടെ ബെഡ്രൂമില്‍ കയറുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണ് ഇപ്പോള്‍ സമയം. ('നീ പുറത്തു പോയ്ക്കോളൂ' എന്ന് ബാല പറയുന്നത് പശ്ചാത്തലത്തില്‍ കേള്‍ക്കാം) എനിക്കു പുറത്തു പോകാന്‍ പറ്റില്ല. രാത്രി ഒന്നരയ്ക്ക് ബാക്കി ഉള്ളവര്‍ക്കു കിടക്കണ്ടേ? ('ഇതെന്റെ വീടല്ലേ' എന്ന് ബാല പറയുന്നു) നിങ്ങള്‍ കല്യാണം കഴിച്ചിട്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നത്. അല്ലാതെ വലിഞ്ഞുകയറി വന്നതല്ല. ('ശരി.... ശരി....' ചിരിക്കുന്നു... 'നാവുടെ അളവ് അളക്കണം')
ഓഡിയോ ക്ലിപ്പിനൊപ്പമുള്ള സ്‌ക്രീന്‍ ഗ്രാബില്‍ കാണുന്ന പോസ്റ്റിന്റെ കാരണവും എലിസബത്ത് വ്യക്തമാക്കി.
എലിസബത്ത് മുന്‍പിട്ട ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ ഗ്രാബ് ആണ് ഓഡിയോ ക്ലിപ്പിനു കൊടുത്തിരിക്കുന്നത്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. അര്‍ധരാത്രി മറ്റൊരാളെ ബെഡ് റൂമിലേക്ക് വിളിച്ചു കൊണ്ടുവന്നതിനെ എതിര്‍ത്തു സംസാരിച്ചതിനു ശേഷം ആ വീട്ടില്‍ കഴിയാന്‍ ഭയം തോന്നിയപ്പോള്‍ ഇട്ട പോസ്റ്റാണ് അതെന്നാണ് എലിസബത്തിന്റെ വെളിപ്പെടുത്തല്‍. കാര്യങ്ങള്‍ വ്യക്തമായി തുറന്നു പറയാനുള്ള ധൈര്യം അന്ന് ഇല്ലാതിരുന്നതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും എലിസബത്ത് പറയുന്നു.
ആ വോയിസ് ക്ലിപ് റെക്കോര്‍ഡ് ചെയ്തിട്ട്, ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് പേടിച്ചിട്ട്, അപ്പോള്‍ തോന്നിയത് ഇട്ടതാണ്. കൂടുതല്‍ ഒന്നും എനിക്ക് പറയാന്‍ പറ്റിയില്ല. കാരണം, ഞാന്‍ അയാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അതുകൊണ്ട് എനിക്ക് ആ സമയത്ത് ഒന്നുംചെയ്യാന്‍ പറ്റിയില്ല. ഇത്രയും ഇന്‍ഡയറക്ടായ ഒരു മെസേജ് മാത്രമേ എനിക്ക് ഇടാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതിന് മുമ്പുണ്ടായിരുന്ന സംഭവമാണ് ആ വോയിസ് ക്ലിപ്പില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha