Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി

16 MARCH 2025 09:13 PM IST
മലയാളി വാര്‍ത്ത

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. നിര്‍ജലീകരണം കൊണ്ടാണ് പിതാവിന് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്ന് മകന്‍ അമീന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ റഹ്‌മാന്റെ ആരോഗ്യ വിവരം അറിയാന്‍ ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. റഹ്‌മാന്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സൈറ ബാനുവും പ്രസ്താവനയില്‍ പറഞ്ഞു. ഇതിനൊപ്പം മറ്റു ചില കാര്യങ്ങളും അവര്‍ വെളിപ്പെടുത്തി.

റഹ്‌മാന്റെ മുന്‍ഭാര്യ എന്ന് വിളിക്കരുതെന്ന് സൈറബാനു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. താനും റഹ്‌മാനും വേര്‍പിരിഞ്ഞു താമസിക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല എന്ന് സൈറ ബാനു പറഞ്ഞു. തന്റെ ആരോഗ്യകാരണങ്ങളാലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. റഹ്‌മാന്‍ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു എന്ന കാര്യം അറിഞ്ഞു. സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൈറ ബാനു പറഞ്ഞു. പൂര്‍ണ ആരോഗ്വവാനായി എന്ന് ആശംസിച്ച സൈറബാനു. റഹ്‌മാന് കൂടുതല്‍ സ്ട്രസ് നല്‍കരുതെന്ന് കുടുംബത്തോട് അഭ്യര്‍ത്ഥിച്ചു. നിയമപരമായി തങ്ങള്‍ ഇരുവരരും വിവാഹമോചിതരായിട്ടില്ല. ഇപ്പോഴും ഭാര്യയും ഭര്‍ത്താവുമാണ്. തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും സൈറ ബാനു പ്രസ്താവനയില്‍ വ്യക്തമാക്കി,

ഇന്ന് രാവിലെ ഏഴരയോടെയാണ് റഹ്‌മാനെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാര്‍ഡിയോഗ്രാം ഉള്‍പ്പടെയുളള പരിശോധനകള്‍ നടത്തിയിരുന്നു. എ ആര്‍ റഹ്‌മാനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. നിര്‍ജലീകരണം കാരണമാണ് എ ആര്‍ റഹ്‌മാന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.ലണ്ടനിലായിരുന്ന എ ആര്‍ റഹ്‌മാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (1 hour ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (3 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (5 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (5 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends