Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ തള്ളി മമ്മൂട്ടിയുടെ പി ആര്‍ ടീം

16 MARCH 2025 11:27 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താരത്തിന്റെ പി.ആര്‍ ടീം. മമ്മൂട്ടി പൂര്‍ണമായും സുഖമായിരിക്കുന്നുവെന്നും പി.ആ ടീം സ്ഥിരീകരിച്ചു. എല്ലാ ഊഹോപാഹങ്ങളും അടിസ്ഥാന രഹിതമാണെന്നും ഇവര്‍ അറിയിച്ചു. 73കാരനായ താരത്തിന് കാന്‍സര്‍ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തില്‍ നിന്ന് പിന്‍മാറിയതായും ആശുപത്രിയില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഈ ഊഹാപോഹങ്ങള്‍ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാന്‍ മാസം കാരണമാണ് തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേള എടുത്തതെന്നും വ്യക്തമാക്കുന്നു. ഇത് വ്യാജവാര്‍ത്തയാണ്. റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതിനാല്‍ അദ്ദേഹം അവധിയിലാണ്, അതിനാലാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ചിത്രീകരണത്തിലേക്ക് മടങ്ങുമെന്നും പി.ആര്‍ ടീം വ്യക്തമാക്കി.

മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ പൂര്‍ത്തിയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനില്‍ ഒന്നിക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും അഭിനയിക്കുന്നുണ്ട്. അടുത്തിടെ, മമ്മൂട്ടി തന്റെ വരാനിരിക്കുന്ന ചിത്രമായ ബസൂക്കയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ചിത്രം ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ഒരു ആക്ഷന്‍ ത്രില്ലറാണ് ബസൂക്ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (1 hour ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (3 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (5 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (5 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends