അയ്യപ്പ ദര്‍ശനത്തിനായി മലകയറി മോഹന്‍ലാല്‍

അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലെത്തി മോഹന്‍ലാല്‍. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് അദ്ദേഹം മല കയറിയത്. സുഹൃത്ത് കെ മാധവനൊപ്പമാണ് മോഹന്‍ലാല്‍ എത്തിയത്. പടിപൂജ അടക്കമുള്ള ചടങ്ങുകളില്‍ പങ്കെടുക്കും. നാളെ പുലര്‍ച്ചെ നട തുറന്ന ശേഷമാകും മലയിറങ്ങുക..മോഹന്‍ലാല്‍ - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ ശേഷിക്കെയാണ് അദ്ദേഹം ശബരിമലയിലേക്ക് എത്തിയത്.
മാര്‍ച്ച് 27ന് രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ പ്രദര്‍ശനം. ഈ സമയത്ത് തന്നെ ആഗോള തലത്തിലും പ്രീമിയര്‍ ആരംഭിക്കും. ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ അടക്കം വന്‍ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലൈക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറില്‍ സുബാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രചന മുരളി ഗോപി, ഛായാഗ്രഹണം സുജിത് വാസുദേവ്.
https://www.facebook.com/Malayalivartha