Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പൃഥ്വിയുടെ പഴയൊരു അഭിമുഖത്തിന്റെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്...

23 MARCH 2025 12:22 AM IST
മലയാളി വാര്‍ത്ത

മലയാളവും തമിഴുമെല്ലാം കടന്ന് ബോളിവുഡില്‍ വരെ പൃഥ്വി തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു, അന്യ ഭാഷകളില്‍ നിന്നുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരെ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. തന്റെ പുതിയ ചിത്രമായ എംപുരാന്റെ പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ പൃഥ്വിരാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എംപുരാന്‍.

'ഊണിലും ഉറക്കത്തിലും എന്തിന് ശ്വാസമെടുക്കുമ്പോള്‍ പോലും പൃഥ്വിയ്ക്ക് സിനിമ എന്ന ഒറ്റ ചിന്തയേ ഉള്ളൂ'- കഴിഞ്ഞ ദിവസം എംപുരാന്റെ മുംബൈയില്‍ വച്ചു നടന്ന ഐമാക്‌സ് റിലീസ് ഇവന്റില്‍ നടന്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണിത്. ലാലേട്ടന്റെ ഈ വാക്കുകളില്‍ തന്നെയുണ്ട് പൃഥ്വിരാജിന് സിനിമയോടുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന്. നടന്‍ എന്ന ലേബലിനപ്പുറം താന്‍ മികച്ച സംവിധായകനും നിര്‍മാതാവും കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.

ഇപ്പോഴിതാ പൃഥ്വിയുടെ പഴയൊരു അഭിമുഖത്തിന്റെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. 2006 ലെ അഭിമുഖമാണ് ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ അംബാസഡര്‍ഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. നാളെ ഞാന്‍ കാരണം മലയാള സിനിമ നാല് പേര്‍ കൂടുതല്‍ അറിഞ്ഞാല്‍, അതാണ് എന്റെ ഏറ്റവും വലിയ നേട്ടം. എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നോ, തമിഴ്, ഹിന്ദി, തെലുങ്ക് ഇവിടെയൊക്കെ എനിക്ക് അഭിനയിക്കണം. ഇവിടെയെല്ലാം ഞാന്‍ വലിയ സ്റ്റാറുമാകണം.

എന്നിട്ട് നാളെ അവിടുത്തെ ഒരു വലിയ സ്റ്റാറിന്റെ ഒരു അന്യഭാഷാ ചിത്രം, അവിടുത്തെ തിയറ്ററില്‍ റിലീസ് ആകുമ്പോള്‍ അവര്‍ തിയറ്ററില്‍ പോയി അത് കാണണം.. അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. എനിക്ക് മലയാള സിനിമയുടെ അംബാസഡര്‍ സ്ഥാനം വഹിക്കണം.- പൃഥ്വി പറഞ്ഞു. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്.

'അന്ന് ഇത് പറഞ്ഞപ്പോ അഹങ്കാരി എന്ന് മുദ്രകുത്തി, ഇന്ന് അയാളുടെ പടത്തിന് ടിക്കറ്റ് കിട്ടാന്‍ ഓടുന്നു', 'ഇങ്ങേര് തന്നെ ഇല്ലുമിനാറ്റി', 'രാജപ്പാ.. എന്ന് വിളിച്ചിരുന്നവരെ കൊണ്ട് രാജുവേട്ടാ... എന്ന് അയാള്‍ എന്ന് മുതല്‍ വിളിപ്പിച്ച് തുടങ്ങിയോ അന്ന് മുതല്‍ അയാള്‍ ഒരു സക്‌സസ്ഫുള്‍ പെഴ്‌സണ്‍ ആയി മാറി', 'സിനിമ ഇന്‍ഡസ്ട്രിയല്‍ നിന്നും എടുത്തു കളയാന്‍ നോക്കിയ മുതല്‍. ഇന്ന് ഇന്‍ഡസ്ട്രി എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നയാള്‍'- എന്നൊക്കെയാണ് ഭൂരിഭാഗം പേരും വിഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (1 hour ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (3 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (5 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (5 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends