Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മകന്‍ നല്ല നടനാണ്, എന്നാല്‍ ഇനിയും ഒരുപാട് തെളിയിക്കേണ്ടിയിരിക്കുന്നുവെന്ന് മോഹന്‍ലാല്‍

26 MARCH 2025 10:52 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ താര രാജാവ് തന്റെ മകന്‍ പ്രണവിനെക്കുറിച്ച് സംസാരിക്കുകയാണ്. പ്രണവ് നല്ലൊരു നടനാണെന്ന് തനിക്ക് അറിയാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ അയാള്‍ ഇനിയും ഒരുപാട് തെളിയിക്കാനുണ്ടെന്നും ഒരുപാട് സിനിമകള്‍ അതിനായി ചെയ്യണമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒരു സിനിമ ചെയ്ത ശേഷം ഒരുപാട് യാത്രകള്‍ ചെയ്യുന്ന പതിവാണ് പ്രണവിന്റേതെന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസം മുമ്പ് അയാളുടെ പുതിയ സിനിമയുടെ ഷൂട്ട് തുടങ്ങിയെന്നും ആ സിനിമയുടെ കഥ താന്‍ കേട്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നല്ല നടന്‍ എന്ന നിലയിലേക്ക് വരണമെങ്കില്‍ ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും നല്ല സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്നും മോഹന്‍ലാല്‍ പറയുന്നു. താനും പ്രണവും തമ്മില്‍ ചില സാമ്യതകളുണ്ടെന്നും ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തങ്ങള്‍ ഇരുവരും സ്‌കൂളില്‍ ബെസ്റ്റ് ആക്ടറായിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

'പ്രണവ് നല്ലൊരു നടനാണ്. എന്നാല്‍ അയാള്‍ നടന്‍ എന്ന നിലയില്‍ ഇനിയും ഒരുപാട് തെളിയിക്കാനുണ്ട്. അതിന് വേണ്ടി ഒരുപാട് നല്ല സിനിമകള്‍ ചെയ്യണം. അതത്ര എളുപ്പമുള്ള കാര്യമല്ല. അയാളുടെ രീതി എന്താണെന്ന് വെച്ചാല്‍ ഒരു സിനിമ കഴിഞ്ഞ് ഒരുപാട് യാത്രകള്‍ ചെയ്യും. നല്ല ഗ്യാപ് ഓരോ സിനിമകള്‍ക്കിടയിലും വരും. അയാളുടെ പുതിയ സിനിമയുടെ ഷൂട്ട് രണ്ട് ദിവസം മുമ്പ് തുടങ്ങി.

വളരെ നല്ല കഥയാണ് ആ സിനിമയുടേത്. കഥ കേട്ട ഉടനെ 'എനിക്കിഷ്ടപ്പെട്ടു, ഞാനിത് ചെയ്യാം' എന്നാണ് പ്രണവ് പറഞ്ഞത്. ഇതുപോലെ ഒരുപാട് നല്ല സിനിമകള്‍ ചെയ്യുകയും നല്ല സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്തുമൊക്കെ ഇവോള്‍വ് ചെയ്ത് വരട്ടെ. ചില കാര്യങ്ങളില്‍ ഞാനും പ്രണവും തമ്മില്‍ സാമ്യതകളുണ്ട്. ആറാം ക്ലാസില്‍ പഠിച്ചപ്പോഴാണ് എനിക്ക് ആദ്യമായി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടിയത്. സ്‌കൂളിലെ നാടകത്തിനായിരുന്നു. പ്രണവിനും അതുപോലെ കിട്ടിയിട്ടുണ്ട്,' മോഹന്‍ലാല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (1 hour ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (3 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (5 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (5 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends