Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എത്രയൊക്കെ ഹേറ്റ് ക്യാമ്പെയിന്‍ വന്നാലും കാണേണ്ടവര്‍ ഇത് കാണും; എമ്പുരാനെ പിന്തുണച്ച് നടി സീമ ജി നായര്‍

29 MARCH 2025 07:04 PM IST
മലയാളി വാര്‍ത്ത

ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവ് വയ്ക്കാന്‍ ഉള്ളതല്ല, എമ്പുരാന്‍ സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കവേ ചിത്രത്തിനെ പിന്തുണച്ച് നടി സീമ ജി നായര്‍. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവ് വയ്ക്കാന്‍ ഉള്ളതല്ല. സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ താരം കുറിച്ചത്. എമ്പുരാന്‍ സിനിമയിലെ സംഘപരിവാര്‍ വിമര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണയായിരിക്കുകയാണ്. നിര്‍മാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരെ പേടിക്കാനാണ്, ധൈര്യമായിട്ടു മുന്നോട്ട്. എത്രയൊക്കെ ഹേറ്റ് ക്യാമ്പെയിന്‍ വന്നാലും കാണേണ്ടവര്‍ ഇത് കാണും. പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നില്‍ക്കുന്ന കാലഘട്ടം, ഇപ്പോള്‍ ഒരുപാട് ദൂരം മുന്നോട്ടു പോയിരിക്കുന്നു. ആരെ, ആരാണ് പേടിക്കേണ്ടത്, കൈകെട്ടി, കഴുത്തു കുനിച്ചു നിര്‍ത്തി, കഴുത്തു വെട്ടുന്ന രീതി അത് കേരളത്തില്‍ വിലപ്പോകില്ല, ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവ് വയ്ക്കാന്‍ ഉള്ളതല്ല, പറയേണ്ടപ്പോള്‍, പറയേണ്ടത്, പറയാന്‍ ധൈര്യം കാണിച്ച നിങ്ങള്‍ക്കിരിക്കട്ടെ.

ഇവിടെ ആര്‍ക്കാണ് പൊള്ളിയത്, ആരുടെ പേര് ആരെങ്കിലും പറഞ്ഞോ, കോഴി കട്ടവന്റെ തലയില്‍ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം. സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ. ഇതിനിടയില്‍ തമ്മില്‍ അടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ വളരെയേറെ. നന്നായി ആലോചിച്ചിട്ടാണി പോസ്റ്റ്. പോരട്ടങ്ങനെ പോരട്ടെ, തെറി കൂമ്പാരങ്ങള്‍ പോരട്ടെ.

എല്ലാവര്‍ക്കും എന്തോ കൊള്ളുന്നുവെങ്കില്‍ അതില്‍ എന്തോ ഇല്ലേ. ഒന്നും ഇല്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരെ. ആരൊക്കെ ആരുടെ അച്ഛന് വിളിച്ചാലും,ഒറ്റ അച്ഛന് പിറന്നവര്‍ മുന്നോട്ട്. (തെറി പാര്‍സെലില്‍ വരുന്നുണ്ട്, പോസ്റ്റ് ഇട്ടതെ ഉള്ളു, സൂപ്പര്‍ ആണ്. എന്റെ പ്രിയപ്പെട്ടവര്‍ ആരും കമന്റ് വായിക്കല്ലേ. കുറച്ചൊക്കെ ഞാന്‍ റിപ്ലൈ കൊടുക്കുന്നുണ്ട്. ഉറക്കം വരുമ്പോള്‍ പോയി കിടക്കുമെ.. എന്റെ പൊന്നോ എന്റെ അപ്പൂപ്പന്‍ വരെ പരലോകത്തു നിന്ന് ഇറങ്ങി വരും) അത്രയ്ക്കും ഉണ്ട്. പറ്റാത്തത് ഞാന്‍ ഡിലീറ്റ് ചെയ്യുമേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (1 hour ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (3 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (3 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (5 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (5 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends