രംഭ വിവാഹമോചനത്തിനൊരുങ്ങുന്നു
രംഭ വിവാഹമോചിതയാകുന്നതായി റിപ്പോര്‍ട്ട്. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ രംഭ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് ചില തമിഴ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറച്ചുനാളായി ഭര്‍ത്താവുമായി അകന്നാണ് രംഭ കഴിയുന്നത്.
2010 ഏപ്രില്‍ എട്ടിന് തിരുപ്പതിയില്‍ വച്ചായിരുന്നു വിവാഹം കാനഡയില്‍ വ്യവസായിയായ ഇന്ദ്രന്‍ പത്മനാഥനായിരുന്നു ഭര്‍ത്താവ്.
വിവാഹശേഷം രണ്ടുപേരും ടൊറന്റോയില്‍ സ്ഥിരതാമസമാക്കി. 2011ല്‍ ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു.
2012ഓടെ ഇവരുടെ ബന്ധം ഉലയുകയാണെന്നുള്ള വാര്‍ത്തകള്‍ വന്നെങ്കിലും രംഭ നിഷേധിച്ചിരുന്നു.
ഇവര്‍ അകന്നതിനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.
ചമ്പക്കുളം തച്ചന്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ രംഭ പിന്നീട് തമിഴ് തെലുങ്ക് സിനിമകളില്‍ കാമുകിയായും മാദക റാണിയായും വാണു.
തെന്നിന്ത്യയില്‍ ഏറ്റവും വിലപിടിപ്പുളള താരമായിരുന്നു ഒരുകാലത്ത്.
സിനിമയില്‍ ചാന്‍സ് കുറഞ്ഞകാലത്താണ് മലയാളത്തില്‍ കൊച്ചിരാജാവ് പോലുള്ള ചില സിനിമകളില്‍ അഭിനയിച്ചത്. മമ്മൂട്ടി, കലാഭവന്‍ മണി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയായിരുന്നു. തുടര്‍ന്ന് വിവാഹത്തോടെ പൂര്‍ണമായും സിനിമയോട് വിടപറയുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha