മോഹന്‍ലാലും കുടുംബവും ചൈനലിയേക്ക്

അവധിക്കാലം അടിച്ച് പൊളിക്കാന്‍ മോഹന്‍ലാലും കുടുംബവും ചൈനയ്ക്ക് പറക്കുന്നു. ഈമാസം അവസാനത്തോടെ ദുബയില്‍ നിന്നാണ് താരകുടുംബം യാത്ര പോകുന്നത്. മോഹന്‍ലാലിന്റെ ഭാര്യ ദുബയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയാണ്. ആസ്‌ട്രേലിയയില്‍ നിന്ന് വെക്കേഷന്‍ അവധിക്കായി മകള്‍ വിസ്മയ ദുബയില്‍ എത്തിയിട്ടുണ്ട്. ഈ മാസം 16ന് ദുബയില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ താരനിശ നടക്കുന്നുണ്ട്. അതിനായി താരം എത്തും. അതിനും മുമ്പ് മകന്‍ പ്രണവും ദുബയില്‍ ലാന്റ് ചെയ്യും.
കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയിലും കാനഡയിലുമാണ് താരകുടുംബം പോയിരുന്നത്. ലോകകപ്പ് നടക്കുമ്പോള്‍ ബ്രസീലില്‍ കളി കാണാനായി മോഹന്‍ലാലും ഭാര്യയും പോയിരുന്നു. അതിന് ശേഷം അന്റാര്‍ട്ടിക്കയിലെ മഞ്ഞ് താഴ് വരകളില്‍ താരം പ്രണവുമായി സഞ്ചാരം നടത്തിയിരുന്നു. യാത്രകള്‍ താരത്തിന് എന്നും ഹരമാണ്. പണ്ട് മൂകാംബികയ്ക്ക് ഒറ്റയ്ക്ക് പോയിട്ടുണ്ട്. ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാന്‍ ഒരിക്കല്‍ പ്ലാന്‍ ചെയ്തതാണ്. പത്മരാജന്‍ സാറുമൊത്തായിരുന്നു അത്. എന്നാല്‍ ആ യാത്ര നടന്നില്ല.
മൂന്ന് മാസം മുമ്പ് രണ്ടാഴ്ചത്തേക്ക് മോഹന്‍ലാലും ഭാര്യയും ലണ്ടനില്‍ പോയിരുന്നു. അവിടെ സുഹൃത്ത് ജോണിന്റെ ഫാംഹൗസിലാണ് ഇരുവരും താമസിച്ചത്. ശ്രീനിവാസനും മമ്മൂട്ടിയും ചൈനയില്‍ പോയ ശേഷം അവിടുത്തെ പ്രത്യേകതകള്‍ താരത്തോട് പറഞ്ഞിരുന്നു. ശ്രീനിവാസന്റെ സുഹൃത്തായ ഡോക്ടര്‍ വഴിയാണ് പല താരങ്ങളും മറ്റ് കാര്യങ്ങള്‍ ശരിയാക്കുന്നത്. മലയാളികളില്‍ പലരും മെഡിസിന് പഠിക്കാന്‍ ചൈനയിലാണ് ഇപ്പോള്‍ പോകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























