തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്

തനിക്കെതിരെ ചിലര്‍ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നും ചില ശക്തികള്‍ തനിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെന്നും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി തമിഴ് താരം ധനുഷ്. തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ് പറഞ്ഞു. ദൈവത്തിന്റെയും തന്റെ ആരാധകരുടെയും ജനങ്ങളുടെയും പിന്തുണയാണ് തനിക്കുള്ളതെന്ന് താരം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ 'ഓം' ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയായിരുന്നു ധനുഷിന്റെ പ്രതികരണം.
തമിഴ്നാട്ടില്‍ ധനുഷ് ഉടന്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു. കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെയാണ് താരം നീക്കം നടത്തുന്നതെന്ന് ചില പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ആരോപിച്ചിരുന്നു.
തന്റെ ഫാന്‍സ് ക്ലബ്ബുകളെ 'ധനുഷ് നര്‍പണി ഇയക്കം' എന്ന പേരില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സംഘടനയായി പുനഃസംഘടിപ്പിച്ചത് ഉള്‍പ്പെടെയുള്ള നീക്കങ്ങളാണ് താരത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്.
https://www.facebook.com/Malayalivartha


























