നാടന്‍ ലുക്കില്‍ ലാലേട്ടന്; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍

പേരിടാത്ത ചിത്രത്തില്‍ തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ എത്തിയ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. എല്‍368 എന്നാണ് ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്. മോഹന്‍ലാലിന്റെ 368ാം ചിത്രമാണിത്. ടൈറ്റിലിലെ എല്‍ എന്നത് സൈന്‍ ലാങ്ക്വേജില്‍ ലൗ എന്നാണെന്ന് ചിത്രത്തിന്റെ ലോഞ്ചിങ് വേളയില്‍ സംവിധായകന് അനൂപ് സത്യന് സൂചിപ്പിച്ചിരുന്നു.
ചെറിയ താടി, കഴുത്തില്‍ കറുത്തതും വെളുത്തതുമായ മാലകള്‍. ചെക്ക് ഷര്‍ട്ടും കറുത്ത മുണ്ടുമണിഞ്ഞാണ് മോഹന്‍ലാല്‍ കാറില്‍ നിന്നിറങ്ങുന്നതായി വീഡിയോയില്‍ കാണിക്കുന്നത്. തൊടുപുഴയ്ക്കടുത്ത് മാറികയിലെ വീട്ടിലാണ് ഷൂട്ടിങ്.
ഒക്ടോബര്‍ 30ന് കൊച്ചിയില്‍ ചിത്രീകരണമാരംഭിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചു തുടങ്ങിയത് നവംബര്‍ രണ്ടിന് തൊടുപുഴയിലെ ലൊക്കേഷനിലാണ്. തികച്ചും സാധാരണക്കാരന്റെ വേഷവിധാനത്തിലാണ് താരമുള്ളത്. പക്ഷേ, ഈ കഥാപാത്രത്തിന്റെ പിന്നില്‍ അനൂപ് സത്യന് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്തൊക്കെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോര്‍ജ് അലക്സാണ്ടര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിനു ജോര്‍ജ് അലക്സാണ്ടറാണ് നിര്‍മിക്കുന്നത്. 'ചിത്രം ഏത് ജോണറിലുള്ളതാണെന്ന് പറയാന്‍ കഴിയില്ല. പ്രണയവും ഇമോഷണല്‍ ഡ്രാമയും നര്‍മവും ആക്ഷനുമെല്ലാം ചിത്രത്തിന് അകമ്പടിയായുണ്ട്', അനൂപ് സത്യന് പറഞ്ഞു.
https://www.facebook.com/Malayalivartha


























