ഗൗതമിയും കമലും വേര്‍പിരിയാന്‍ കാരണം രമ്യകൃഷ്ണനോ?

കമലും ഗൗതമിയും വേര്‍പിരിഞ്ഞത് ആരാധകര്‍ക്കിടയില്‍ ഏറെ ഞെട്ടലുണ്ടാക്കിരുന്നു. ഇരുവരും വേര്‍പിരിയാന്‍ കരാണം അഭിരാമിയാണെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വേര്‍പിരിയാന്‍ കാരണം കമലും രമ്യ കൃഷ്ണനുമായുള്ള അടുപ്പമാണെന്നാണ് പുതിയ ഗോസിപ്പ്. തമിഴ് മാദ്ധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രശ്‌നങ്ങളുടെ എല്ലാം തുടക്കം സബാഷ് നായിഡു എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു. കമലും രമ്യ കൃഷ്ണനും ഒന്നിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്റ കോസ്റ്റ്യൂം ഡിസൈനറായിരുന്നു ഗൗതമി.
എന്നാല്‍ ഗൗതമി ഡിസൈന്‍ ചെയ്ത വേഷം രമ്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് ധരിക്കില്ല എന്ന് ഗൗതമിയുടെ മുഖത്ത് നോക്കി രമ്യ പറയുകയും ചെയ്തു.
യു എസില്‍ വച്ചു നടന്ന ഷൂട്ടിംഗിനിടയിലാണ് ഇരുവരും തമ്മില്‍ കലഹം ഉണ്ടായത്. രമ്യയുമായി വഴക്കിട്ട ശേഷം ഗൗതമി തിരികെ ചൈന്നയിലേയ്ക്ക് പോയി. എന്നാണ് തമിഴ് സിനിമാ ലോകത്ത് നിന്നുമുള്ള പുതിയ വാര്‍ത്തകള്‍.
കമല്‍ അഭിനയം നിര്‍ത്തി ഒപ്പം വരാത്തതു ഗൗതമിയെ വിഷമിപ്പിച്ചു. മാത്രമല്ല അന്നു വൈകിട്ട് കമലും രമ്യാ കൃഷ്ണനും താമസിച്ചത് ഒരേ ഹോട്ടലിലായിരുന്നു.
ഇതും കമലിനോടും രമ്യയോടുമുള്ള ഗൗതമിയുടെ ദേഷ്യം വര്‍ധിപ്പിച്ചു എന്നും പറയുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ടീം അംഗങ്ങള്‍ എല്ലാവരും അന്ന് ആ ഹോട്ടലില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha























