ശ്രുതി ഹാസനെ വധിക്കുമെന്ന് ഭീഷണി!

ശ്രുതി ഹാസനെ വധിക്കുമെന്ന് ഡോക്ടറുടെ ഭീഷണി. ഇതേ തുടര്‍ന്ന് താരം പൊലീസില്‍ പരാതി നല്‍കി. ട്വിറ്ററിലൂടെ നിരന്തരം ശല്യപ്പെടുത്തുകയും മോശമായ കമന്റുകള്‍ ഇടുകയും ചെയ്ത യുവ ഡോക്ടറിനെതിരെയാണ് ശ്രുതിഹാസന്‍ സൈബര്‍ പൊലീസിന് പരാതി നല്‍കിയത്. മാസങ്ങളായി ഇയാളുടെ ഉപദ്രവം തുടങ്ങിയിട്ട്. സഹികെട്ടാണ് പരാതി നല്‍കിയത്. പ്രവീണ്‍ ആന്റണി എന്ന സഹായിവഴിയാണ് ശ്രുതി പരാതി നല്‍കിയത്. രണ്ട് പേജുള്ള പരാതി ലഭിച്ചെന്ന് സിറ്റി പൊലീസ് അറിയിച്ചു.
പരാതിയില്‍ പറയുന്ന ആളെ കുറിച്ച് അന്വേഷണം നടത്തിയാണ് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ. അതിന് ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യൂ. ട്വിറ്ററിലിട്ട മോശം പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയത്.
അവസരം കിട്ടിയാല്‍ കുത്തിക്കൊല്ലുമെന്നാണ് ട്വീറ്റിലൂടെ ഡോക്ടര്‍ പറയുന്നത്. ശ്രുതിയുടെ സ്വഭാവത്തെ അധിഷേപിക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. കര്‍ണാടകയിലെ ഒരു മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ഗുരുപ്രസാദിന് ശ്രുതിയോട് ഇത്രയും വിരോധം തോന്നാനുള്ള കാരണം വ്യക്തമല്ല.
മുമ്പും ഇതുപോലെ പലരും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് ആദ്യമാണ്. അതും അപരിചിതനായ ഒരാള്‍. ഇത് ശ്രുതിഹാസനെയും കൂടെയുള്ളവരെയും അങ്കലാപ്പിലാക്കി. ഇതേ തുടര്‍ന്നാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. താരം ഇപ്പോള്‍ ചെന്നൈയിലാണ് ഉള്ളത്. അതിനാല്‍ താമസിക്കാതെ കേസിന്റെ കാര്യങ്ങള്‍ അറിയാനാകും. പൊലീസ് ഡോക്ടര്‍ ഗുരുപ്രസാദിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
https://www.facebook.com/Malayalivartha























