മോഹന്‍ലാലിന്റെ പേരില്‍ നടത്തിയ ഫോട്ടോ കോണ്ടസ്റ്റില്‍ നിന്ന് 17 ലക്ഷം മുക്കി

ഫെഫ്ക മോഹന്‍ലാലിന്റെ പേരില്‍ നടത്തിയ ഫോട്ടോ കോണ്ടസ്റ്റില്‍ നിന്ന് ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ 17 ലക്ഷം തട്ടിയെടുത്തതായി അറിയുന്നു. ഇയാള്‍ ഇത്രയും തുക ബാധ്യത വരുത്തിയെന്നാണ് അംഗങ്ങളില്‍ ചിലര്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഫോട്ടോഗ്രാഫേഴ്‌സ് യൂണിയനില്‍ നിന്ന് ചിലര്‍ രാജിവച്ചു. എന്നാല്‍ മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞിട്ടില്ല. താമസിക്കാതെ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും. അതുപോലെ ഡൈേ്രവഴ്‌സ് യൂണിയനിലെ ചിലര്‍ ചേര്‍ന്ന് അരലക്ഷം രൂപയോളം മുക്കിയതായും പറയുന്നു. എന്തായാലും ജനറല്‍ സെക്രട്ടറി തന്റെ സിനിമയുടെ തിരക്കിലായതിനാല്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച് വരുന്നതേയുള്ളൂ.
ഫെഫ്കയും മോഹന്‍ലാലും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് താരത്തിന്റെ അനുമതിയോടെയാണ് ഫോട്ടോ കോണ്ടസ്റ്റ് നടത്തിയത്. ഇതിന്റെ ചുമതല സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ് യൂണിയനായിരുന്നു. നേരത്തെ ഫോട്ടോഗ്രാഫേഴ്‌സ് യൂണിയന്റെ തലപ്പത്തിരുന്നവര്‍ മാറുകയും പുതിയവര്‍ വരുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് അറിയുന്നു.
പലരും പരസ്യമായി പ്രതികരിക്കാന്‍ മടിക്കുകയാണ്. ഇതേ കുറിച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ രാജസ്ഥാനിലാണ്. അദ്ദേഹം ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ല. അറിഞ്ഞാല്‍ ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായി സംസാരിച്ചേക്കും.
https://www.facebook.com/Malayalivartha
























