Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...

രേഖാ മോഹന്റെ മരണം: അന്വേഷണം ഭര്‍ത്താവിലേക്കും; ടേബിളില്‍ ചാരിക്കിടന്ന് വിശ്രമിക്കുന്ന രേഖയുടെ അവസാന വീഡിയോ

14 NOVEMBER 2016 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

സിനിമ സീരിയല്‍ നടി രേഖാമോഹന്റെ(45) മരണത്തില്‍ അന്വേഷണം ഭര്‍ത്താവിലേക്കും നീളുന്നു. മരണത്തിലെ ദുരൂഹത മാറ്റാന്‍ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതകമല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിട്ടുണ്ട്. ആത്മഹത്യയോ സ്വാഭാവിക മരണമോ എന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമം.

ഇതിനായി രേഖാ മോഹന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചു. രേഖാമോഹനെ ഫ്‌ളാറ്റിനകത്ത് മരിച്ച നിലയില്‍ ശനിയാഴ്ചയാണ് കണ്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

മലേഷ്യയിലായിരുന്ന ഭര്‍ത്താവ് മോഹന്‍ എത്തിയിരുന്നു. ശോഭാ സിറ്റിയിലെ ഫ്‌ളാറ്റില്‍ രേഖാമോഹന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മരണം രണ്ടുദിവസം മുന്‍പ് നടന്നിരിക്കാമെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഇവര്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയത്. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.

വിദേശത്ത് വ്ച്ച് എന്തെങ്കിലും കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. വിഷം കഴിച്ചാകും മരണമെന്നാണ് പ്രാഥമിക നിഗമനം. മോഹന്‍ ഫോണിലൂടെ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ ഡ്രൈവറെ വിളിച്ചറിയിക്കുകയായിരുന്നു. ഡ്രൈവര്‍ ഫ്‌ളാറ്റിലെത്തി വിളിച്ചിട്ടും മറുപടി ലഭിച്ചില്ല. വിയ്യൂര്‍ പൊലീസ് എത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒമ്പതാം നിലയിലെ ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. പത്താം തീയതിവരെ ഡ്രൈവറുമായി ഇവര്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഉന്നത പൊലീസ് സംഘം, പോസ്റ്റുമോര്‍ട്ടം നടത്തിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു.

കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടു ദിവസത്തെ പത്രം എടുത്തിട്ടില്ല. തിങ്കളാഴ്ച രാത്രിക്കു ശേഷമായിരിക്കും മരണമെന്നു പൊലീസ് കരുതുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവര്‍ ഭക്ഷണം പുറത്തുനിന്നു വരുത്തിയിരുന്നു. ഇതു കഴിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു ശേഷം ആരും ഇവരെ കണ്ടിട്ടില്ല. വിരലടയാള വിദഗ്ധരും പൊലീസും ചേര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സീരിയലുകളിലും സജീവമായിരുന്ന രേഖ ഇടക്കാലത്ത് സിനിമാ സീരിയല്‍ രംഗത്ത് നിന്നും അകന്ന് നില്‍ക്കുകയായിരുന്നു.

സ്ത്രീജന്മം എന്ന ടിവി പരമ്പരയില്‍ മായമ്മയായി ജനപ്രീതി നേടിയ താരമാണ് രേഖാ മോഹന്‍. മലയാളിയുടെ തനത് ഭാവങ്ങളുമായി ക്യാമറയ്ക്ക് മുമ്പിലെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായി മായമ്മ മാറിയിരുന്നു. ഉദ്യാനപാലകന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചു ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിന്റെ യാത്രമൊഴിയും ദിലീപിന്റെ നീവരുവോളവും രേഖാ മോഹനെ നടിയെന്ന നിലയില്‍ മലയാളി അംഗീകരിച്ച സിനിമകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (7 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (9 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (28 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (38 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (38 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (41 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (42 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (43 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (49 minutes ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (52 minutes ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (58 minutes ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (1 hour ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (1 hour ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (1 hour ago)

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

Malayali Vartha Recommends