മയക്കുമരുന്നും ഉപയോഗിച്ചിരുന്നു... സബര്‍ണയുടെ മരണത്തിന് പിന്നിലെ വെളിപ്പെടുത്തലുകള്‍

സിനിമാ സീരിയല്‍ താരം സബര്‍ണയുടെ മരണത്തിനു പിന്നിലെ വെളിപ്പെടുത്തലുമായി പോലീസ്. സബര്‍ണ കടുത്ത മാനസിക സമ്മര്‍ദ്ദമായിരുന്നുവെന്നാണ് സൂചനകള്‍. സബര്‍ണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു അനുമാനമെന്ന് സബര്‍ണയുമായി അടുത്ത ബന്ധമുള്ളവര്‍ വ്യക്തമാക്കി.
സബര്‍ണ ആത്മഹത്യ ചെയ്തതു തന്നെയാണെന്നാണ് പൊലീസിന്റെ വിശദീകരണം. മരിച്ചതിന്റെ അടുത്ത ദിവസങ്ങളില്‍ സബര്‍ണ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സുഹൃത്ബന്ധങ്ങളിലുണ്ടായ തകര്‍ച്ച അവരെ ഏറെ പ്രശ്‌നങ്ങളിലേക്ക് നയിച്ചിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. സിനിമ സീരിയല്‍ മേഖലയില്‍ പ്രതീക്ഷിച്ച അവസരങ്ങള്‍ ലഭിക്കാതിരുന്നതും അവരെ നിരാശയാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ വീട്ടില്‍ സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. സബര്‍ണ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. സബര്‍ണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. ഇവരുടെ മുറിയില്‍ നിന്നും മൂന്ന് പേജുള്ള ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha
























