ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളില്‍ സണ്ണി ലിയോണും!

ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളെ ഉള്‍പ്പെടുത്തി ബിബിസി തയാറാക്കിയ പട്ടികയില്‍ നടി സണ്ണി ലിയോണും ഇടംപിടിച്ചു. വ്യവസായികള്‍, എന്‍ജിനീയര്‍മാര്‍, കായിക താരങ്ങള്‍, സംരംഭകര്‍, ഫാഷന്‍ ഐക്കണുകള്‍, കലാകാരികള്‍ എന്നിവര്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന പട്ടികയിലാണ് സണ്ണിയും ഇടംപിടിച്ചിരിക്കുന്നത്.
ഗൗരി ചിന്ദര്‍കര്‍, മല്ലിക ശ്രീനിവാസന്‍, നേഹ സിംഗ്, സാലുമരാദ തിമ്മക്ക എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് ഇന്ത്യന്‍ വനിതകള്‍.
2011-ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയാര്‍ജിച്ച സണ്ണി ലിയോണ്‍, പൂജ ഭട്ടിന്റെ ജിസം 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചു വര്‍ഷത്തിലേറെയായി ബോളിവുഡിലെ നിറസാന്നിധ്യമാണ് നീലച്ചിത്ര നടി കൂടിയായ സണ്ണി ലിയോണ്‍.
https://www.facebook.com/Malayalivartha























