വിവാഹശേഷം നടിമാര്‍ അഭിനയിച്ചാല്‍ കുടുംബത്തിന്റെ മാനമൊന്നും ഇടിയില്ലെന്ന് പ്രിയാമണി

പ്രിയപ്പെട്ട നടിമാര്‍ വിവാഹശേഷം ചലച്ചിത്ര ലോകത്തു നിന്നും അപ്രത്യക്ഷമാവുന്നത് ആരാധകര്‍ക്ക് വലിയ വിഷമമാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ പല നായികമാരും വിവാഹശേഷം കളം വിടുന്നത് കുടുംബത്തില്‍ ഒതുങ്ങിക്കൂടാന്‍ മാത്രമായിരിക്കും. എന്നാല്‍ പൊതുവേ കാണുന്ന ഈ പ്രവണതയോട് ഒട്ടും താല്‍പര്യമില്ലെന്നാണ് നടി പ്രിയാമണിയുടെ പക്ഷം.
വിവാഹശേഷം നടിമാര്‍ അഭിനയിച്ചാല്‍ മാനം ഇടിഞ്ഞുവീഴുമെന്നത് വെറും തോന്നല്‍ മാത്രമാണെന്നും ഈ ചിന്തയ്ക്കു മാറ്റം വരണമെന്നും പ്രിയാമണി പറയുന്നു. ജോലിയുള്ള സ്ത്രീകള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഭാര്യമാര്‍ അഭിനയിച്ചാല്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനം ഇടിഞ്ഞ് പോകില്ല, ഇവിടെ പലരുടേയും വിചാരം അങ്ങനെയാണെന്നും ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും കഴിവു തെളിയിച്ച പ്രിയാമണി പറയുന്നു.
കല്യാണത്തിനു ശേഷം സ്ത്രീകള്‍ അടുക്കളയില്‍ കിടന്നു ശ്വാസം മുട്ടുന്നതു ലോകം കുറെ കണ്ടതാണ്. അതിന് മാറ്റം വരണം. കുടുംബവും കുഞ്ഞുങ്ങളെയും ശ്രദ്ധിച്ച് അഭിനയത്തില്‍ മുന്നേറാനാകും. സമൂഹത്തിന്റെ മൂല്യങ്ങളുടെയും സദാചാരത്തിന്റെയും പേരില്‍ നടിമാരുടെ സ്വപ്നങ്ങള്‍ നശിപ്പിക്കുന്നതു ശരിയല്ലെന്നും പ്രിയാമണി പറഞ്ഞു.
കൂടാതെ ഭാര്യമാര്‍ അടിമകളാണെന്ന് കരുതുന്നവര്‍ ഒരു പട്ടിക്കുട്ടിയെ എടുത്തുവളര്‍ത്തട്ടെയെന്നാണ് നടി അഭിപ്രായപ്പെട്ടത്. വിവാഹശേഷമാണ് പല നടിമാരും കരിയറില്‍ മുന്നേറിയിരിക്കുന്നത്. അതേസമയം വിവാഹശേഷവും അഭിനയം തുടര്‍ന്നിരുന്ന അമലാ പോളിന് വിവാഹബന്ധം വേര്‍പെടുത്തേണ്ട അവസ്ഥ വന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയാമണി പ്രതികരിക്കാന്‍ തയ്യാറായില്ല.
https://www.facebook.com/Malayalivartha























