ലക്ഷ്മിമേനോന്‍ മിനിസ്‌കര്‍ട്ട് ധരിക്കാന്‍ റെഡി

സിനിമയ്ക്ക് വേണ്ടി ജീവിതത്തില്‍ ധരിക്കുന്ന എന്ത് വസ്ത്രവും ധരിക്കാന്‍ തയ്യാറാണെന്ന് തമിഴകത്തെ യുവനടിയായ മലയാളി ലക്ഷ്മിമേനോന്‍. സിനിമകളില്‍ സ്ഥിരം ലഭിക്കുന്നത് സാരിയും ധാവണിയും ചുരിദാറുമാണെങ്കിലും മിനി സ്‌കര്‍ട്ട് ധരിക്കാനും താന്‍ റെഡിയാണെന്ന് ലക്ഷ്മി മേനോന്‍ പറഞ്ഞു.
മോഡേണ്‍ വേഷത്തില്‍ അഭിനയിക്കാന്‍ താന്‍ വിസമ്മതിക്കും എന്ന ധാരണയുള്ളത് കൊണ്ടാണ് തനിക്ക് സിനിമകളില്‍ നാടന്‍ വേഷങ്ങള്‍ ലഭിക്കുന്നതെന്നും, നാടന്‍ വേഷങ്ങളില്‍ നിന്നും ഇനിയൊരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.
നീന്തുമ്പോള്‍ താന്‍ സ്വമ്മിങ് സ്യൂട്ടാണ് ധരിക്കുന്നതെന്നും അത് സിനിമയില്‍ ഉപയോഗിച്ചാല്‍ എന്താണ് തെറ്റെന്ന് ലക്ഷ്മി ചോദിക്കുന്നു. തന്റെ ശരീരഘടന അനുസരിച്ച് സ്വിമ്മിങ് സ്യൂട്ട് നന്നായി ഇണങ്ങുമെന്നും അതിനാല്‍ അത്തരം വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അള്‍ട്രാമോഡേണായ വേഷങ്ങള്‍ നയന്‍താരയും മറ്റും ഇടുന്നത് കണ്ട് അസൂയതോന്നിയിട്ടുണ്ട്. മലയാളത്തിലെങ്കിലും മോഡേണ്‍ വേഷം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ, കിട്ടയത് നാടന്‍ വേഷമായിരുന്നു.
https://www.facebook.com/Malayalivartha























