കല്യാണത്തെ ന്യായീകരിക്കാന്‍ ജ്യോല്‍സ്യന്റെ കഥയുമായി കിളികള്‍

ദിലീപ് കാവ്യ ബന്ധത്തെ ന്യായീകരിക്കാന്‍ ഒരു ജ്യോല്‍സ്യന്റെ കഥയുമായി ദിലീപിന്റെ കിളികള്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ വിവാഹം കഴിച്ചാല്‍ ജീവിതത്തില്‍ കൂടുതല്‍ ഐശ്വര്യം കൈവരുമെന്ന് ഏതോ ജ്യോല്‍സ്യന്‍ പ്രവചിച്ചെന്നാണ് ഇവര്‍ പറഞ്ഞ് പരത്തുന്ന കഥ.
അടുത്തിടെ ദിലീപിന്റെ പല സിനിമകളും പരുങ്ങലിലായിരുന്നു. ടു കണ്‍ട്രീസ് മാത്രമാണ് ഓടിയത്. യുവ താരങ്ങള്‍ വന്നതോടെ പഴയപോലെ ദ്വയാര്‍ത്ഥ പ്രയോഗമുള്ള സിനിമകള്‍ ഏശുന്നില്ല. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തന്നെ ഉദാഹരണം. ഇതേ തുടര്‍ന്നാണ് ജ്യോല്‍സനെ കണ്ടതെന്നും പറയുന്നു.
എന്നാല്‍ എത്രയോ നാളായി പ്ലാന്‍ ചെയ്തതാണ് വിവാഹമെന്ന് എല്ലാ സിനിമാക്കാര്‍ക്കും അറിയാം. മഞ്ജുവുമായുള്ള ബന്ധം വേര്‍പെടുത്തിയാലുടന്‍ വിവാഹം കഴിച്ചാല്‍ ഇമേജിനെ ബാധിക്കുമെന്ന് ദിലീപിനും കാവ്യയ്ക്കും അറിയാമായിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹം നീട്ടിവെച്ചത്.
ഇരുവരും ഒന്നിച്ചഭിനയിക്കുന്നില്ലെങ്കിലും നേരിട്ട് കാണുമായിരുന്നു. പരസ്യമായ രസഹ്യമായതിനാല്‍ സിനിമാക്കാരാരും ഇത് മൈന്‍ഡ് ചെയ്യില്ലായിരുന്നു. നിര്‍മാതാവ് സുരേഷ്‌കുമാര്‍ മാത്രമാണ് ഉള്ള സത്യം പറഞ്ഞത്; ഇത് നേരത്തെ നടത്തേണ്ടതായിരുന്നെന്ന്.
https://www.facebook.com/Malayalivartha























