ബ്ലോഗെഴുത്ത് മാത്രമല്ല തിരക്കഥ എഴുത്തും ലാലിന് വഴങ്ങും

ബ്ലോഗെഴുത്ത് മാത്രമല്ല തിരക്കഥ എഴുത്തും ലാലിന് വഴങ്ങുമെന്ന് തെളിയിച്ചയാളാണ് നടന്‍ മോഹന്‍ലാല്‍. അധികമാര്‍ക്കും അറിയാത്ത ഒരു കാര്യമാണിത്. ലാല്‍ ഒരു സിനിമയ്ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. കെ.കെ ദേവരാജന്‍ സംവിധാനം ചെയ്ത സ്വപ്നമാളിക എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മോഹന്‍ലാല്‍ ആയിരുന്നു. ഇനിയും ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ അറിവിലേക്കായി പറയട്ടെ. ലോക സുന്ദരി ഐശ്വര്യ റായിയുടെ ആദ്യ നായകന്‍ മോഹന്‍ലാല്‍ ആണ്. ഇരുവര്‍ എന്ന ചിത്രത്തിലായിരുന്നു അത്. പഠന കാലത്ത് ക്രിക്കറ്റില്‍ തിളങ്ങിയ ലാല്‍ പിന്നീട് തായ്‌ക്കോണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റും ഗുസ്തിയില്‍ സംസ്ഥാന ചാമ്പ്യനുമായിരുന്നു.
കംപ്ലീറ്റ് ആക്ടര്‍ എന്ന് മോഹന്‍ലാല്‍ സ്വയം വിളിക്കുന്നതായി പലരും പറയുമ്പോഴും താന്‍ കംപ്ലീറ്റ് ആക്ടറാണെന്ന് മോഹന്‍ലാല്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ആഗ്രഹത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളിലാണെന്ന് താരം പറയുന്നു. നോട്ട് നിരോധനത്തില്‍ നരേന്ദ്ര മോഡിയെ പിന്തുണച്ച് ബ്ലോഗ് എഴുതിയതോടെയാണ് മോഹന്‍ലാല്‍ ഇത്തവണ ഇരയായത്.
https://www.facebook.com/Malayalivartha























