എല്ലാവരും സിനിമയിലേത് പോലെ അഭിനയിച്ചോട്ടെ
ദിലീപ് കാവ്യ വിവാഹത്തില്‍ പ്രതികരണവുമായി നടി മഞ്ജുവാര്യര്‍. പലരും സിനിമയിലെന്ന പോലെ ജീവിതത്തിലും അഭിനയിക്കുകയായിരുന്നെന്നും എന്നാല്‍ ആ അഭിനയം തിരിച്ചറിയാന്‍ തനിക്ക് കഴിയാതെ പോയെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി ഒരു പ്രമുഖ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതാണ് അഭിനയം ഏതാണ് ജീവിതം എന്ന് തിരിച്ചറിയാന്‍ സാധിക്കാഞ്ഞത് തന്റെ മാത്രം തെറ്റാണെന്നും മഞ്ജു പറഞ്ഞു.അതേസമയം ദിലീപ് കാവ്യ വിവാഹക്കാര്യം മഞ്ജു നേരത്തെ അറിഞ്ഞിരുന്നതായും സൂചനയുണ്ട്.
അച്ഛനെക്കൊണ്ട് വിവാഹത്തിനു നിര്‍ബന്ധിച്ചെന്നു മീനാക്ഷിയെ കൊണ്ട് പറയിച്ചതാണെന്നും മഞ്ജു പറയുന്നു. വിവാഹം കഴിഞ്ഞ ശേഷം താനുമായി ബന്ധപ്പെട്ട വളരെ അടുത്ത സുഹൃത്തുക്കളോടാണ് മഞ്ജു തന്റെ ദുഃഖം പങ്കുവച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം തന്റെയും ദിലീപിന്റെയും വിവാഹത്തിനു ആശംസകള്‍ നേര്‍ന്നവര്‍ തന്നെ കാവ്യദിലീപ് വിവാഹത്തിലും പങ്കെടുത്തതിലും ആശംസകള്‍ നേര്‍ന്നതിലും മഞ്ജുവിന് വിഷമമുണ്ട്. ഇത്തരം ദു:ഖങ്ങളെല്ലാം മഞ്ജു അടുത്തസുഹൃത്തുക്കളോട് പങ്കുവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
https://www.facebook.com/Malayalivartha























