ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് കാവ്യ ആദ്യമായി മനസ്സുതുറക്കുന്നു

മലയാള ചലച്ചിത്ര ലോകത്ത് ഏറെ വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ഒടുവില്‍ ഒന്നിച്ച താരജോഡികളാണ് കാവ്യാ മാധവന്‍ദിലീപ്. ഇരുവരുടേയും രണ്ടാമത്തെ വിവാഹമായിരുന്നു അത്. അതേസമയം വിവാഹ ശേഷം ഇരുവരേയും ഒന്നു കണ്ടു കിട്ടാനായി ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. ഒരുപാട് ചോദ്യങ്ങളാണ് ഈ താരദമ്ബതികളെ കാത്തിരിക്കുന്നത്. ഒടുവില്‍ എല്ലാത്തിനും മറുപടിയുമായി കാവ്യാ മാധവന്‍ എത്തിയിരിക്കുകയാണ്. ദിലീപിനെ വിവാഹം കഴിക്കാന്‍ ഒരു കാരണമുണ്ടെന്ന് പറഞ്ഞു തുടങ്ങുന്ന കാവ്യയുടെ അഭിമുഖം സ്റ്റാര്‍ ആന്റ് സ്‌റ്റൈലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഞാനും ദിലീപേട്ടനും ഒന്നിക്കണമെന്ന് ഞങ്ങളെക്കാള്‍ ആഗ്രഹിച്ചവരുണ്ട്. അത് ഞങ്ങളെ സ്‌നേഹിക്കുന്നവരായിരുന്നു. അതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെയുണ്ട്. വിവാഹത്തിന് ഒരാഴ്ച മുമ്ബാണ് ദീലീപിന്റെ ബന്ധുക്കള്‍ തന്നെ പെണ്ണുകാണാന്‍ എത്തിയത്. വിവാഹത്തിന്റെ തലേദിവസം മാത്രമാണ് അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന് ക്ഷണിച്ചത്.ദിലീപിന്റെ ബന്ധുക്കള്‍ പെണ്ണ് കാണാന്‍ വന്നതിന് പിന്നാലെ ജാതകം നോക്കി. നല്ല ചേര്‍ച്ചയായിരുന്നു. ജാതകം കൂടി ചേര്‍ന്നതോടെ പിന്നീട് എല്ലാ കാര്യങ്ങളും വേഗത്തിലായി. തന്റെയും ദിലീപിന്റെയും വിവാഹ വാര്‍ത്ത അറിഞ്ഞ് ആളുകള്‍ കൂടുമോ എന്ന പേടി കൊണ്ടാണ് ആളുകളെ ഒന്നും അറിയിക്കാതിരുന്നത്. എന്നാല്‍ തങ്ങള്‍ ക്ഷണിച്ചവരാരും ഈ വാര്‍ത്ത പുറത്ത് വിട്ടില്ല .പലരും പറയുന്നത് പോലെ തന്നെ, സിനിമയില്‍ അടുത്ത ചങ്ങാതിയായിരുന്നു ദീലീപ്. എന്ത് കാര്യവും മനസില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അതവിടെയുണ്ടാകും. സിനിമയെയും സിനിമാക്കാരെയും തിരിച്ചറിയുന്നവര്‍ക്കൊപ്പമായിരിക്കണം ഇനിയുള്ള ജീവിതം എന്ന് കാവ്യ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ദിലീപിലെത്തിയത്. ദിലീപ് എന്ന നടനേക്കാള്‍ ദിലീപ് എന്ന വ്യക്തിയെ ആണ് കാവ്യ മാധവന്‍ ബഹുമാനിക്കുന്നത്. ബന്ധങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ദിലീപുമായി ഒന്നിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്.
താന്‍ വീണ്ടും വിവാഹം കഴിക്കണമെന്നത് അച്ഛന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു. അവരുടെ മനസമാധാനത്തിന് വേണ്ടി പല ആലോചനകളും നടന്നു. ആ ആലോചനയാണ് ദിലീപേട്ടനില്‍ എത്തിയത്. തന്നെ നന്നായി അറിയുന്ന ആള്‍ എന്നത് കൊണ്ട് തന്നെ ഈ ബന്ധത്തിന് ആരും എതിര് പറഞ്ഞതുമില്ല. പക്ഷേ അവസാന നിമിഷം വരെ തീരുമാനം രഹസ്യമാക്കി വെച്ചു. ഞങ്ങളെ ചേര്‍ത്ത് പണ്ടൊക്കെ ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതൊന്നും ഞങ്ങള്‍ കാര്യമായി എടുത്തില്ല. ഒരുമിച്ച് ജീവിക്കുക എന്ന കാര്യം ഞങ്ങള്‍ ആലോചിച്ച് പോലുമില്ല. ദൈവ നിശ്ചയം ഒന്നുകൊണ്ട് മാത്രമാണ് തന്റെ ജീവിതം ഇവിടെ വരെ എത്തിയത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇത് വരെ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു. അതുപോലെ തന്നെ ഇനിയുള്ള കാര്യങ്ങളും എന്താകുമെന്ന് പറയാന്‍ കഴിയില്ല. തനിക്ക് ശരിയാണ് എന്ന് തോന്നുന്നത് മാത്രം ചെയ്യും. തുടര്‍ന്നും അത് അങ്ങനെ തന്നെ ആയിരിക്കും. കാവ്യ പറഞ്ഞു നിര്‍ത്തുന്നു.
https://www.facebook.com/Malayalivartha























