സിനിമാസമരം... ഫാന്‍സ് അസോസിയേഷനുകള്‍ ഈ തീരുമാനത്തിനെതിരെ രംഗത്ത് വരണമെന്ന് മണിയന്‍ പിളള രാജു

മലയാള സിനിമകള്‍ ഒഴിവാക്കി മറുഭാഷാ സിനിമകളുടെ റിലീസുമായി മുന്നോട്ട് പോകാനുള്ള തീയറ്റര്‍ ഉടമകളുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് മണിയന്‍ പിളള രാജു. തമിഴും ഹിന്ദിയും ഇംഗ്ലീഷും മാത്രമേ ഇനി തീയറ്ററുകളില്‍ കാണിക്കൂ എന്ന് തീയറ്ററുടമകള്‍ പറയുന്നത്. എന്നാല്‍ മലയാള നടന്മാരുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഒന്നും മിണ്ടുന്നില്ല.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെയുള്ള ഫാന്‍സ് അസോസിയേഷനുകള്‍ ഈ തീരുമാനത്തിനെതിരെ രംഗത്ത് വരണം. തമിഴ്‌നാട്ടിലാണ് ഇത്തരമൊരു സ്ഥിതി എങ്കില്‍ എന്തുണ്ടാകുമെന്ന് ആലോചിച്ച് നോക്കൂ. നമ്മുടെ നാട്ടില്‍ മറ്റ് ഭാഷാ സിനിമകള്‍ തീയറ്ററില്‍ കാണിക്കുമ്പോള്‍ മലയാള സിനിമയുടെ ആരാധകരായ നിങ്ങള്‍ ഓരോരുത്തരും പ്രതികരിക്കണം.
https://www.facebook.com/Malayalivartha























