14 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി വീണ്ടും മലയാളത്തില്‍

14 വര്‍ഷങ്ങള്‍ക്കു ശേഷം ഗൗതമി വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരുകയാണ്. 2003 ല്‍ വരും വരുന്നു വന്നു എന്ന ചിത്രത്തിലാണ് ഗൗതമി മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. വരും വരുന്നു വന്നു എന്ന ചിത്രത്തിന് ശേഷം വിശ്വരൂപം മന്‍സൂണ്‍ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ തിരിച്ചുവരവ്. പി.റ്റി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യൂ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ഗൗതമി എത്തുന്നത്. ഫാത്തിമ ബീവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗൗതമി അവതരിപ്പിക്കുന്നത്.
അമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് മറ്റൊരു കുടുംബം എത്തുമ്‌ബോഴുള്ള മാറ്റങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രയാഗ മാര്‍ട്ടിനും റോഷന്‍ മാത്യുവുമാണ് ചിത്രത്തിലെ താരങ്ങള്‍. രഞ്ജി പണിക്കര്‍, ശ്വേതാ മേനോന്‍, ലിയോണ ഷേണായി എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രമേഷ് നാരായണ്‍ ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കും. തലശ്ശേരിയിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും.
https://www.facebook.com/Malayalivartha























