പുതുവത്സരത്തില്‍ മകളുടെ സര്‍പ്രൈസില്‍ മനം നിറഞ്ഞ് ബിഗ്ബിയുടെ ട്വീറ്റ്

പുതുവത്സരത്തില്‍ മകളുടെ സര്‍പ്രൈസില്‍ മനം നിറഞ്ഞ് ബിഗ്ബിയുടെ ട്വീറ്റ്. പുതുവത്സരാഘോഷത്തിനു ശേഷം മക്കളും കൊച്ചുമക്കളുമെല്ലാമായി വീട്ടില്‍ ഒത്തുകൂടിയപ്പോള്‍ മകള്‍ ശ്വേത ഒരുക്കിയ ഗംഭീര സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞ ശേഷമാണ് ഡിഎറ്റിബി എന്ന് ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ അതിന്റെ വിശദീകരണവുമെത്തി. daughters are the bestഎന്നതിന്റെ ചുരുക്കെഴുത്താണ് ഡിഎറ്റിബിയെന്നും മകളൊരുക്കിയ വിരുന്നില്‍ മനം നിറഞ്ഞാണ് താനിത് ട്വീറ്റ് ചെയ്തതെന്നും ബച്ചന്‍ പറയുന്നു.
പുതുവത്സരം ഋഷികേശിലാഘോഷിച്ച് മടങ്ങിയ തനിക്കും ദുബൈയില്‍ നിന്നും മടങ്ങിയ അഭിഷേകിനും ഐശ്വര്യക്കും ആരാധ്യയ്ക്കും ഗംഭീര വിരുന്നസല്‍ക്കാരമൊരുക്കിയ ശ്വേതയെ അഭിനന്ദിച്ചുകൊണ്ടാണ് അമിതാബ് ബച്ചന്‍ ട്വീറ്റ് ചെയ്തത്. അച്ഛനും സഹോദരനും കുടുംബത്തിനും സര്‍പ്രൈസ് വിരുന്നൊരുക്കാന്‍ ശ്വേത കാണിച്ച നല്ലമനസ്സിനെ അഭിനന്ദിച്ചുകൊണ്ടാണ് മകളോടുള്ള സ്‌നേഹം ബച്ചന്‍ പ്രകടിപ്പിച്ചത്.
https://www.facebook.com/Malayalivartha























