വിജയ്ബാബുവുമായി സുഹൃത്തുക്കള്‍ക്കിടയിലെ പിണക്കം മാത്രമെന്ന് സാന്ദ്ര തോമസ്

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധനേടിയത് ഫ്രൈഡേ ഫിലിം ഹൗസ് സാരഥികളായ സാന്ദ്രാ തോമസും വിജയ്ബാബുവും തമ്മിലുള്ള അടിയായിരുന്നു. വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിച്ചുവെന്ന് ആരോപിച്ച് സാന്ദ്ര ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ളത് സുഹൃത്തുക്കള്‍ക്കിടയിലെ സാധാരണ പിണക്കം മാത്രമാണ്.
ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്നു നടിക്കുന്ന ചിലരാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നും സാന്ദ്ര ഇപ്പോള്‍ പറയുന്നു. സത്യസന്ധരും സഹായമന്‌സകരുമായി ഇവര്‍ ഇപ്പോഴും കൂടെയുണ്ട്. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നല്ലസൗഹൃദത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രശ്‌നം വഷളാക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയാണ് സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം തനിക്കെതിരായ കേസ് വ്യാജമാണെന്ന് നടന്‍ വിജയ് ബാബു ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























