അഭിനയം മറന്നോയെന്ന് അറിയില്ല, എനിക്കിപ്പോഴും ഒരു പുതുമുഖത്തിന്റെ ടെന്‍ഷനുണ്ടെന്ന് ജോമോള്‍

പതിനാലു വര്‍ഷത്തിനുശേഷം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'കെയര്‍ഫുള്‍' എന്ന ചിത്രത്തിലൂടെ ജോമോള്‍ വീണ്ടുമെത്തുന്നു. സത്യത്തില്‍ ഇത് അപ്രതീക്ഷിതമായ നിയോഗമായിരുന്നു. ഞങ്ങളുടെ കുടുംബസുഹൃത്തായ സംവിധായകന്‍ വി.കെ. പ്രകാശാണ് എന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത്. അദ്ദേഹം ഒരു ദിവസം വിളിച്ച് ഈ ചിത്രത്തിന്റെ കഥ പറഞ്ഞു.
ഭാര്യയും ഭര്‍ത്താവും കുട്ടികളും ചേര്‍ന്ന ഹാപ്പി ഫാമിലിയില്‍ നടക്കുന്ന രസങ്ങളാണ് ചിത്രത്തിന് വിഷയം. കഥ കേട്ടപ്പോള്‍തന്നെ കൗതുകം തോന്നി. അങ്ങനെയാണ് ഈ ചിത്രത്തില്‍ അഭിനയിക്കാം എന്ന തീരുമാനത്തില്‍ എത്തിയത്. കല്യാണത്തിനുശേഷം സഹധര്‍മിണി എന്ന പരമ്ബരയില്‍ അഭിനയിച്ചിരുന്നു. അത് കഴിഞ്ഞിട്ട് 12 വര്‍ഷമായി.
അഭിനയം മറന്നോയെന്ന് ഇനി ക്യമറയ്ക്ക് മുന്നിലെത്തിയാല്‍ അറിയാം. സത്യത്തില്‍ ഇപ്പോള്‍ എനിക്കൊരു പുതുമുഖത്തിന്റെ ടെന്‍ഷനുണ്ട്. നേരത്തെ കുറേ അവസരങ്ങള്‍ വന്നിരുന്നെങ്കിലും അന്ന് എന്റെ കുട്ടികള്‍ വളരെ ചെറുതായിരുന്നു. അവരെ വിട്ട് സിനിമയില്‍ ശ്രദ്ധിക്കാന്‍ തോന്നിയില്ല ഇപ്പോള്‍ അവര്‍ വലുതായി. ഞാന്‍ കുറച്ച് ഫ്രീയായി. വി.കെപി.ക്ക് എന്റെ അവസ്ഥ അറിയാം, അതിനനുസരിച്ച് കൊച്ചിയിലാണ് ഷൂട്ടിങ് പ്ലാന്‍ ചെയ്യുന്നത്.
ഭര്‍ത്താവാണ് എന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ പ്രോത്സാഹനം തന്നത്. വെറുതെ ഇരിക്കരുതെന്ന് അദ്ദേഹം എന്നും പറയാറുണ്ടായിരുന്നു. ഇപ്പോള്‍ നല്ലൊരവസരം കിട്ടിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. ഈ ഷൂട്ടിങ്ങിന് അദ്ദേഹം എനിക്കൊപ്പമുണ്ടാകും.
https://www.facebook.com/Malayalivartha
























