മോഹന്‍ലാല്‍ വിരമിക്കുന്നു; 600 കോടി രൂപ ബഡ്ജറ്റില്‍ എംടിയുടെ 'രണ്ടാമൂഴം' അടുത്തവര്‍ഷം

മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന എം ടി വാസുദേവന്‍ നായരുടെ തിരക്കഥ എഴുതിയ 'രണ്ടാമൂഴം' ഉടന്‍ യാഥാര്‍ഥ്യമാകും. എം ടി തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മോഹന്‍ലാല്‍ അറിയിച്ചു. 600 കോടി രൂപ മുതല്‍മുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഇതിഹാസതുല്യമായ ഏടുകളുള്ള ഈ അഭിനയ ജീവിതത്തില്‍നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിരമിക്കണമെന്ന ആഗ്രഹം മോഹന്‍ലാല്‍ മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ സംവാദത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
നോട്ടുവിവാദത്തിലടക്കമുള്ള പ്രതികരണങ്ങള്‍ തിരുത്തണമെന്നു തോന്നിയിട്ടില്ലെന്നും അദ്ദേഹം തുറന്നുപറയുന്നു. മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ സംവാദത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























