തങ്ങളെ തെറ്റിപ്പിക്കാനായി ആരു ശ്രമിച്ചിട്ടും കാര്യമില്ല, ഞങ്ങളുടെ ഇടയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ധര്‍മ്മജന്‍

നല്ല സൗഹൃദത്തില്‍ കഴിയുന്നവരെ പിരിക്കാന്‍ ചിലര്‍ക്ക് വളരെ ഉല്‌സാഹമാണ്. അതുകൊണ്ടു തന്നെ അവര്‍ വെറുതെ ഓരോ കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുകയും ചെയ്യും. അതില്‍ അപൂര്‍വ്വം ചിലര്‍ പെട്ടു പോകാറുമുണ്ട്. എന്നാല്‍ ഇവിടെ അപവാദം പറഞ്ഞവര്‍ക്ക് തെറ്റ് പറ്റി. ഈ കൂട്ടുകാരടുത്ത് ആ പണി നടന്നില്ല.
തീര്‍ത്തും വ്യത്യസ്തരായ രണ്ടു വ്യക്തികളാണ് പിഷാരടിയും ധര്‍മ്മജനും. വ്യത്യസ്ത സ്വഭാവക്കാരാണ് ഇരുവരും. എന്നാല്‍ ഇരുവരും തമ്മില്‍ നല്ലൊരു സൗഹൃദമുണ്ട്. അതുകൊണ്ടാണ് ചെയ്യുന്ന വര്‍ക്കെല്ലാം മികച്ചതാക്കാന്‍ ഇവര്‍ക്ക് കഴിയുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മിലും നല്ല അടുപ്പമുണ്ട്. ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ എങ്ങനെ പ്രതികരിക്കുമെന്ന് അവനും അവന്റെ പ്രതികരണത്തെക്കുറിച്ച് എനിക്കും കൃത്യമായിട്ട് അറിയാം. അതാണ് തങ്ങളുടെ സൗഹൃദത്തിന്റെ സീക്രട്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു.
തനിക്ക് നല്ല കാലമുണ്ടാവാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുകയും ചെയ്തത് പിഷാരടിയാണെന്ന് ധര്‍മ്മജന്‍ പറഞ്ഞു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ കണ്ടിട്ട് ആദ്യ ദിവസം തന്നെ അവന്‍ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളായ തങ്ങളെ തെറ്റിപ്പിക്കാനായി ആരു ശ്രമിച്ചിട്ടും കാര്യമില്ല. നല്ല സുഹൃത്തുക്കളായതിനാല്‍ അത്ര പെട്ടെന്നൊന്നും തങ്ങളെ തെറ്റിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























