ദിലീപെന്ന വ്യക്തിയെ അറിയാവുന്നവര്‍ക്ക് അറിയാം...വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ദിലീപ് എന്ന മനുഷ്യനെ അറിയാത്തവരാണെന്ന് കൊച്ചിന്‍ ഹനീഫയുടെ ഭാര്യ

പ്രമുഖനടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ രംഗത്ത്. ദിലീപെന്ന വ്യക്തിയെ അറിയാത്തവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പരത്തുന്നത്. സ്വന്തം സഹോദരനെ പോലെയാണ് ദിലീപ്. ഏത് സങ്കടവും പറയാം. ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ ദിലീപ് ഉള്ളപ്പോള്‍ ഉണ്ട്. അദ്ദേഹം ഈ കുടുംബത്തോട് കാണിക്കുന്ന കരുതലും ശ്രദ്ധയും വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാനാവില്ല.
ഇക്കയുടെ മരണ ശേഷം ഏറെ വിഷമത്തിലൂടെയാണ് ഞങ്ങള്‍ പോയത്. ആദ്യം സഹായവുമായി എത്തിയത് ദിലീപാണ്. സ്വന്തം കുടുംബാഗത്തെ പോലെ ഈ ഞങ്ങളുടെ കുടുംബത്തെ ശ്രദ്ധിച്ചു. സാമ്ബത്തികമായും അല്ലാതെയും ഏറെ കാര്യങ്ങള്‍ ചെയ്തു.
അതൊന്നും പുറത്തു പറയരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുള്ളതിനാല്‍ കൂടുതല്‍ പറയുന്നില്ല. എന്താവശ്യത്തിനും ഒരു വിളിപ്പാടകലെ അദ്ദേഹം ഉണ്ടാകും. തിരക്കിനിടയില്‍ ഫോണ്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചു വിളിച്ച് സോറി ഇത്ത എന്നാണ് ആദ്യം പറയുക.
ദിലീപെന്ന വ്യക്തിയെ അറിയാവുന്നവര്‍ക്ക് അറിയാം അദ്ദേഹം ഇങ്ങനെയൊന്നും ചെയ്യില്ലെന്ന്. അങ്ങനെയാകാന്‍ ദിലീപിനെ കൊണ്ടാവില്ല എന്നതാണ് സത്യമെന്നും കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീല പറഞ്ഞു.
https://www.facebook.com/Malayalivartha

























