അശ്ലീല സന്ദേശങ്ങള്‍ മുതല്‍ പോണ്‍ വീഡിയോകള്‍ വരെ... സെക്‌സി ദുര്‍ഗമൂലം നേരിട്ട പൊല്ലാപ്പുകള്‍ ഇങ്ങനെ

സെക്‌സി ദുര്‍ഗയില്‍ അഭിനയിച്ചതിന്റെ പേരില്‍ ബോപാല്‍ സ്വദേശി രാജശ്രീ ദേശ്പാണ്ഡെ പുലിവാല് പിടിച്ചിരിക്കുകയാണ്. ആ സിനിമ ചെയ്തതു മുതല്‍ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് രാജശ്രീ വിവരിച്ചു. ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ മുതല്‍ സോഷില്‍ മീഡിയയില്‍ എനിക്കു ഒരുപാട് അശ്ലീല സന്ദേശങ്ങളും വീഡിയേയും കിട്ടി. പോണ്‍ വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എങ്ങനെ ഇതുപോലെ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു എന്നായിരുന്നു പലരുടേയും ചോദ്യം. ഒരു ബ്രഹ്മണ കുടുംബത്തില്‍ ജനിച്ച ഞാന്‍ ഇതൊന്നും ചെയ്യാന്‍ പാടില്ല എന്നായിരുന്നു ചിലരുടെ വിശ്വാസം.
എന്തൊരു മോശം മനോഭാവമാണ് ഇവരുടേത് എന്ന് ആലോചിക്കുമ്പോള്‍ വിഷമം തോന്നുന്നു. സിനിമ ലോകത്ത് എത്ര സ്ത്രീകള്‍ അവര്‍ അര്‍ഹിക്കുന്ന സുരക്ഷ ലഭിക്കുന്നുണ്ട്. ഒരു പെണ്ണ് എന്ന നിലയിലുള്ള ബഹുമാനം മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു. ഞാനൊരു നടിയായതുകൊണ്ടാണോ ഇത്തരത്തില്‍ ഒരു ആക്രമണം. ഇതന്റെ തൊഴിലാണ്. സ്ത്രീകളുടെ സ്വകാര്യഭാഗത്തെ കുറിച്ചുള്ള സന്ദേശങ്ങളൊക്കെ എനിക്കു സോഷില്‍ മീഡിയയില്‍ ലഭിക്കുന്നു. കണ്ടില്ലെന്നു നടിയ്ക്കാനാണ് എന്റെ സുഹൃത്തുക്കള്‍ക്ക് എന്നോടു പറയാനുള്ളത്. എന്നാല്‍ ഒരു പരിധിവിട്ട് ഇത്തരം ആക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് ഒരു തരത്തിലുള്ള കുറ്റകൃതൃമാണ് എന്നാണ് എന്റെ വിശ്വാസം.
എന്നെ ഏറ്റവും വിഷമിപ്പിച്ചതു സിനിമയിലെ സുഹൃത്തുക്കള്‍ പോലും സിനിമയെ കുറിച്ചു മനസിലാക്കാത്തതാണ്. സെക്‌സി ദുര്‍ഗ എന്ന സിനിമയുടെ പേര് കേട്ട് ഇതൊരു പോണ്‍ ചിത്രമാണ് എന്നു പലരും തെറ്റുദ്ധരിച്ചു. ഇതൊരു പോണ്‍ സിനിമയല്ലേ, എങ്ങനെ നിനക്ക് ഒരു പോണ്‍ താരമാകാന്‍ കഴിയുന്നു എന്നു സിനിമ സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ ഹൃദയം തകര്‍ന്നു പോയി. ഹരം എന്ന എന്റെ ആദ്യ മലയാള ചിത്രത്തില്‍ വികാരപരമായ രംഗം ചെയ്തിരുന്നു. ആ രംഗം മാത്രം കട്ട് ചെയ്ത് രാജശ്രീ ദേശ്പാണ്ഡെയുടെ സെക്‌സി വീഡിയോ എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു. ഇത്തരം ആക്രമണങ്ങളിലൂടെ എന്നെ തഴയാം എന്നാരും കരുതേണ്ട. ഞാനൊരു കലാകാരിയാണ്. കാമ്പുള്ള ബോള്‍ഡായ കഥാപത്രങ്ങള്‍ ഏറ്റെടുത്തു ചെയ്യുക എന്നത് എന്റെ ജോലിയുടെ ഭാഗമാണ് എന്നും രാജശ്രീ പറയുന്നു.
https://www.facebook.com/Malayalivartha

























