മോഹന്‍ലാലിന്റെ നായികയാകാന്‍ വീണ്ടും കഴിഞ്ഞില്ലെന്ന് നദിയാമൊയ്തു

തന്റെ ആദ്യചിത്രമായ നോക്കത്താദൂരത്ത് കണ്ണുംനട്ടില്‍ മോഹന്‍ലാലായിരുന്നു നായകന്‍. കുടുംബ സുഹൃത്തായ ഫാസിലിന്റെ നിര്‍ബന്ധ പ്രകാരമാണ് നദിയ അഭിനയിച്ചത്. അന്നത്തെ നദിയയുടെ ഹെയര്‍സ്‌റ്റൈലും കോസ്റ്റിയൂസും തരംഗം സൃഷ്ടിച്ചു. കോളജില്‍ ഉപയോഗിച്ചിരുന്ന കോസ്റ്റിയൂം തന്നെയാണ് സിനിമയിലും ഉപയോഗിച്ചത്. അത് ഫാസിലിന്റെ അനുവാദത്തോടെയായിരുന്നു എന്നും താരം ഓര്‍ക്കുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയായിരുന്നു.
മോഹന്‍ലാലിന്റെ നായികയായിരുന്നെങ്കിലും ഇന്റിമേറ്റ് സീനുകളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും വഴക്കടിക്കുന്ന നിരവധി രംഗങ്ങളുണ്ടായിരുന്നു. ആലപ്പുഴയിലും പരിസരത്തുമായിരുന്നു ചിത്രീകരണം. ആ സിനിമ സൂപ്പര്‍ഹിറ്റായിരുന്നു.
പിന്നീട് മോഹന്‍ലാലിന്റെ ജോഡിയാകാന്‍ പല സിനിമകളിലും അവസരം ലഭിച്ചെങ്കിലും നടന്നില്ല. പഞ്ചാഗ്‌നി, കുടുംതേടി, കണ്ടു കണ്ടറിഞ്ഞു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചെങ്കിലും അതിലൊന്നും നാദിയ നായികയായിരുന്നില്ല. അന്നും ഇന്നും മോഹന്‍ലാലുമായി സൗഹൃദത്തിന് യാതൊരു കുറവുമില്ലെന്നും താരം പറഞ്ഞു. അടുത്തകാലത്ത് മമ്മൂട്ടിയുമൊത്ത് ഡബിള്‍സില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലുമൊത്ത് അതുപോലെ അഭിനയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.
https://www.facebook.com/Malayalivartha

























