105 കിലോയില്‍ നിന്ന് 66 കിലോയിലേക്ക് ശരീരവണ്ണം കുറച്ച രഹസ്യം നന്ദിനി വെളിപ്പെടുത്തുന്നു

തച്ചിലേടത്ത് ചുണ്ടന്‍, കരുമാടിക്കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയാണ് തമിഴ് നടി നന്ദിനി. ഏറെക്കാലമായി സിനിമില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന നന്ദിനി അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തി.
ജീവിതത്തില്‍ താന്‍ നേരിട്ട ചില വേദനിയ്ക്കുന്ന അനുഭവങ്ങളെ കുറിച്ച് നന്ദിനി പറഞ്ഞിരുന്നു. ആ ടെന്‍ഷനിടയില്‍ നന്ദിനിയുടെ ശരീര വണ്ണം കൂടി. 105 കിലോ വരെ കൂടിയ ശരീര വണ്ണം 66 കിലോയായി കുറച്ച രഹസ്യം ഒന്നും ഒന്നും മൂന്ന് എന്ന് ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെ നന്ദിനി വെളിപ്പെടുത്തി.
എനിക്കെന്താണ് സംഭവിച്ചത് എന്നെനിക്കിപ്പോഴും അറിയില്ല. പെട്ടന്ന് സിനിമയില്‍ നിന്നൊക്കെ ഇടവേളയെടുത്ത് മാറി നിന്നു. ശരീരത്തെ കുറിച്ചൊന്നും ചിന്തിച്ചില്ല.. തടി വയ്ക്കാന്‍ തുടങ്ങി. 105 കിലോയോളം ശരീരവണ്ണം കൂടി.
ശരീരവണ്ണം അമിതമായി കൂടിയതോടെ അത് കുറയ്ക്കാനുള്ള ശ്രമമായി പിന്നെ. യോഗ ചെയ്തും വ്യായാമം ചെയ്തും ശരീരം വഴക്കമുള്ളതാക്കി. പഴവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിയ്ക്കാന്‍ തുടങ്ങി. ഒന്നര വര്‍ഷം കൊണ്ട് 66 കിലോ വരെയായി കുറച്ചു.
ഇപ്പോഴും നന്ദിനി ബാച്ചിലറാണ്. അമിതമൊന്നും സംസാരിക്കാത്ത നന്ദിനി വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനും കൂടുതലൊന്നും വിശദീകരണം നല്‍കിയില്ല. ജീവിത്തിന് ഇണങ്ങുന്ന ഒരാള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണെന്ന് മാത്രം പറഞ്ഞു.
https://www.facebook.com/Malayalivartha



























