പുലിമുരുകന്‍ മാല വേണോ? ഓണ്‍ലൈന്‍ ലേലം വിളി അമ്പതിനായിരം രൂപയിലെത്തി

പുലിമുരുകന്റെ കഴുത്തിലെ പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കാന്‍ ഓണ്‍ലൈന്‍ ലേലം നടക്കുകയാണ്. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റിലാണ് പുലിമുരുകന്‍ മാലയുടെ ലേലംവിളി നടക്കുന്നത്. പുലിമുരുകന്‍ 100 ദിവസം പിന്നിടുകയും കളക്ഷനില്‍ 150 കോടി കടന്ന് മലയാള ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തുകയും ചെയ്തിരുന്നു.
മോഹന്‍ലാല്‍ പുലിമുരുകന്‍ എന്ന ചിത്രത്തില്‍ ധരിച്ച മാലയാണ് ഇത്. ബുധനാഴ്ച 50,000രൂപയിലേക്കാണ് ലേലം എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമകളും ജീവിതവും ലാല്‍ സിനിമകളുടെ അപ്‌ഡേഷന്‍ ഉള്‍പ്പെടെ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റിലാണ് പുലിമുരുകന്‍ മാലയുടെ ലേലംവിളി.
മോഹന്‍ലാല്‍ നല്‍കുന്ന ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലാവും വിജയിയെ നിര്‍ണയിക്കുന്നതെന്ന് ദ കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോമിന്റെ സാരഥി സജീവ് സോമന്‍ പറയുന്നു. മോഹന്‍ലാലിന്റെ കയ്യില്‍ നിന്ന് നേരിട്ടാകും മാല വിജയിക്ക് സമ്മാനിക്കുക.
https://www.facebook.com/Malayalivartha



























