തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വന്ന ആരാധകന്റെ ഫോണ്‍ നടന്‍ പ്രകാശ് രാജ് എറിഞ്ഞ് പൊട്ടിച്ചു

ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ വന്ന ആരാധകന്റെ മൊബൈല്‍ ഫോണ്‍ നടന്‍ പ്രകാശ് രാജ് എറിഞ്ഞ് പൊട്ടിച്ചു. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. സിനിമയുടെ ചിത്രീകരണത്തിനായാണ് പ്രകാശ് രാജ് ചെന്നൈയില്‍ എത്തിയത്.
പുറത്തേക്കുള്ള എക്‌സിറ്റ് ഗേറ്റിന് സമീപം താരത്തെക്കാത്ത് ഒരു ആരാധകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. താരം അടുത്തെത്തിയതും ആരാധകന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു. ആരാധകന്റെ പ്രവര്‍ത്തിയില്‍ ദേഷ്യം കയറിയ പ്രകാശ് രാജ് മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.
താരത്തിന്റെ പ്രവര്‍ത്തിയില്‍ ഞെട്ടിപ്പോയ ആരാധകന്‍ പ്രകാശ് രാജിനോട് കയര്‍ത്തു. എന്നാല്‍ അദ്ദേഹം പെട്ടന്ന് തന്നെ കാറില്‍ കയറി സ്ഥലം വിട്ടു. സംഭവത്തെക്കുറിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
https://www.facebook.com/Malayalivartha



























