ഭാവനയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജ് ഒറിജിനല്‍ അല്ലെന്ന് വിനീത് ശ്രീനിവാസന്‍

ഭാവനയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജ് ഒറിജിനല്‍ അല്ലെന്ന് വിനീത് ശ്രീനിവാസന്‍ വെളുപ്പെടുത്തി. ഫെബ്രുവരി 28ന് ഭാവനയുടെ ഇന്‍സ്റ്റഗ്രാം സന്ദേശം ഷെയര്‍ ചെയ്തുകൊണ്ട് സജീവമായ ഭാവനയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജ് പ്രത്യക്ഷപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണെങ്കിലും താരത്തിന് ഫെയ്‌സ്ബുക്ക് പേജ് ഇല്ലെന്നാണ് അടുത്ത കേന്ദ്രങ്ങളും അറിയിക്കുന്നത്.
ഭാവനയുടെ ഒറിജിനല്‍ ഫെയ്‌സ്ബുക്ക് പേജാണെന്ന് കരുതി ഈ പേജിലെ ചില പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത താരങ്ങളും പിന്നീട് വ്യാജപേജാണെന്ന് മനസിലാക്കി തിരുത്തി. ഈ പേജ് ഭാവനയുടേതല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ നേരത്തെ ഷെയര്‍ ചെയ്തിരുന്ന പോസ്റ്റ് പിന്‍വലിക്കുന്നതായി വിനീത് ശ്രീനിവാസനും ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
ഫോട്ടോഷൂട്ട് വീഡിയോയും, ഭാവനയുടെ പുതിയ ചിത്രമായ ഹണി ബീ പ്രമോഷനല്‍ പോസ്‌റ്റേഴ്‌സും വീഡിയോയും ഉള്‍പ്പെടെ ഈ പേജില്‍ അപ്‌ഡേറ്റുകളായി വന്നിരുന്നു. ഭാവനയുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റുകളും വീഡിയോയും പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് താരത്തിന്റെ ഒറിജിനല്‍ ഫെയ്‌സ്ബുക്ക് പേജാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടത്.
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണി ബീ 2, ആസിഫലി നായകനായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, പൃഥ്വിയുടെ നായികയായി ആദം എന്നീ സിനിമകളാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.
നേരത്തെ ഭാവനയുടെ പേരില്‍ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജ് ഉണ്ടായിരുന്നു. പിന്നീട് ഈ പേജ് അണ്‍പബ്ലിഷ് ചെയ്യുകയായിരുന്നു. ഈ പേജ് ഒഫീഷ്യല്‍ അല്ലെന്ന് മറ്റുള്ളവരെ അറിയിച്ചതും വിനീത് ആണ്. ഔദ്യോഗിക പേജ് അല്ലെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഫാന്‍ പേജ് എന്ന ഡിസ്‌ക്രിപ്ഷനിലേക്ക് ഈ പേജ് മാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























