തരത്തിനു തരം പോലെ അഭിപ്രായം മലക്കം മറിഞ്ഞു പൃഥ്വിരാജ്; താരങ്ങളുടേതു വെറും അഭിനയം

ഇനിമുതല്‍ താന്‍ സ്ത്രീവിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന പൃഥ്വിരാജിന്റെ പ്രസ്താനവയില്‍ നിന്നും നടന്‍ മലക്കം മറിഞ്ഞു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയായിരുന്നു മലയാള സിനിമയുടെ ഈ സൂപ്പര്‍താരം ഇങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാല്‍ ആ പ്രസ്താവനയില്‍ നിന്നും പൃഥ്വി വ്യതിചലിച്ചിരിക്കുന്നു.
സിനിമയില്‍ ഒരു ലൈംഗീക കുറ്റവാളിയായി അഭിനയിക്കാന്‍ തനിക്ക് മടിയൊന്നുമില്ല. ഒരു നടന്‍ എന്ന നിലയില്‍ അത് തന്റെ ധര്‍മ്മമാണെന്നും പൃഥ്വി വ്യക്തമാക്കി. ഇന്ത്യാ ഗേറ്റിന്റെ റെഡ്കാര്‍പറ്റ് അഭിമുഖത്തിലാണ് പൃഥ്വിയുടെ പുതിയ വിശദീകരണം.
ഇത്രയും കാലം ഇത്തരം കഥാപാത്രങ്ങളിലൂടെ താന്‍ കൈയ്യടി നേടിയതില്‍ താരം ക്ഷമാപണവും നടത്തിയിരുന്നു. എന്നാല്‍ പിന്നീട് അത് തിരുത്തിയത് ഇങ്ങനെയാണ്. ഒരു നടന്‍ എന്ന നിലയില്‍ എന്നെ ആവേശം കൊള്ളിക്കുന്ന സിനിമകര്‍ താന്‍ ചെയ്യും. എന്നാല്‍ അത്തരം വിഷയങ്ങളെ മഹത്ത്വവത്കരിക്കുന്ന സിനിമകളുടെ ഭാഗമാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഒരു കുറ്റവാളിയുടെ ഭാര്യയോട് മോശമായി പെരുമാറുന്ന ആന്റണി മോസസിനെ ഞാന്‍ അവതരിപ്പിക്കില്ല. ഇതാണ് താന്‍ ഉദ്ദേശിച്ചതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























