മലയാളി നടിയുമായുള്ള രണ്ടാം വിവാഹം സത്യമല്ലെന്ന് തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്

തമിഴ് സംവിധായകന്‍ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. വിജയ്‌യുടെ അച്ഛനും പ്രമുഖ നിര്‍മാതാവുമായ എ എല്‍ അളഗപ്പനാണ് മകനുവേണ്ടി മറ്റൊരു വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും വധു മലയാളത്തില്‍ നിന്നു തന്നെയുള്ള യുവനടിയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്.
അമലപോളും തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‌യും തമ്മിലുള്ള വേര്‍പിരിഞ്ഞതിന് പിന്നാലെയാണ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും നിയമപരമായി വിവാഹമോചിതരായത്.
എന്നാല്‍ താന്‍ പുനര്‍വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും ഇങ്ങനെയൊരു വാര്‍ത്ത വന്നത് ഏറെ വേദനിപ്പിച്ചെന്നും എ എല്‍ വിജയ് പറയുന്നു. ഇത്തരം ഊഹാപോഹങ്ങളെ മാധ്യമങ്ങള്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.
https://www.facebook.com/Malayalivartha

























