Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ദിലീപിന്റെ ആസ്തി കോടികള്‍

14 JULY 2017 12:04 PM IST
മലയാളി വാര്‍ത്ത

ഗോപാലകൃഷ്ണനിൽ നിന്ന് ഇന്നത്തെ ദിലീപ് എന്ന നടനിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ജനപ്രിയ നായകന്റെ ആസ്തി കോടികള്‍. ദിലീപിന്റെ വരുമാനം പോലും അഞ്ചു കോടി ആണത്രേ... മൊത്തം കോടികളുടെ ആസ്തി. അഭിനയ തിളക്കത്തില്‍ ജനപ്രിയ നായകനായി കത്തി നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു ബിസ്സിനസ്സിലേക്കുള്ള ചുവടുവെപ്പും...

അതിന്റെ ആദ്യചുവടുവെപ്പായി ആരംഭിച്ചതായിരുന്നു ദേ പുട്ട് എന്ന റസ്‌റ്റോറന്റ് ശൃംഖല. ശേഷം ബിസിനസ്സ് രംഗത്തും വളര്‍ച്ചയിലേക്കായിരുന്നു... തുടര്‍ന്ന് മംഗോ ട്രീ എന്ന മറ്റൊരു റസ്‌റ്റോറന്റു കൂടി തുടങ്ങിയതോടെ ദിലീപ് ഒരു നല്ല ബിസിനസ് കാരന്‍ എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു. 2014 ചാലക്കുടിയില്‍ ഡി സിനിമസ് എന്ന പേരില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ആരംഭിച്ചു. ഇതോടെ നടന്‍ നിര്‍മ്മാതാവ് എന്നതില്‍ ഉപരി ദിലീപ് ഒരു വലിയ ബിസിനസ് സാമ്രജ്യത്തിന്റെ ഉടമയായി മാറി...

കേരളത്തിലെ ആറ് ജില്ലകളിലായി കോടികണക്കിന് രൂപയുടെ വസ്തുകള്‍ ആണ് ദിലീപിന്റെയും ബന്ധുകളുടെയും പേരില്‍ ഉളളത്. രേഖകള്‍ പരിശോധിച്ചാല്‍ താരരാജാവ് ഒരു ചെറിയമീനായിരുന്നില്ലെന്ന് വ്യക്തമാകും. വസ്തു ഇടപാടുകളുടെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പീപ്പിള്‍ ടി വിയാണ് പുറത്തുവിടുന്നത്.

2003ന് ശേഷമാണ് ദിലീപ് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് കൈവെക്കുന്നത്. 27,93,34,280 കോടി രൂപ ഇടപാട് ആണ് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ദിലീപ് നടന്നത്. വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ ഇടപാടുകള്‍ ആണ് പലസ്ഥലത്തും നടന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകം വില്ലേജിലാണ് ദിലീപിന്റെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാട് നടന്നിരിക്കുന്നത്.

 2005 ല്‍ ഔസേപ്പ് എന്നയാളില്‍ നിന്ന് അഞ്ച് ഏക്കര്‍ 75 സെന്റ് ഭൂമി ദിലീപ് ഒരു കോടി രൂപക്ക് വാങ്ങി. അതേ ഭൂമി 2008 ല്‍ രണ്ട് കോടി നാല്‍പത്തിഒന്‍പത് ലക്ഷം രൂപക്ക് പെഗാസ്യൂസ് റിയാലിറ്റി എന്ന കമ്പനിക്ക് വിറ്റു. ഇടുക്കി ജില്ലയിലെ അറക്കുളം സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴില്‍ വെളിയാമറ്റത്ത് ആണ് തൊട്ട് പിന്നിലത്തെ വലിയ ഇടപാട് നടന്നിരിക്കുന്നത്. മൂന്ന് ഏക്കര്‍ എണ്‍പത്തി ഒന്ന് സെന്റ് സ്ഥലം 69,32000 രൂപക്ക് ദിലീപ് ജേക്കബ് സെബാസ്റ്റ്യന്‍ എന്നയാളില്‍ നിന്ന് വാങ്ങി.

എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ഭൂമി ദിലീപ് വാങ്ങി കൂട്ടിയത്. 2003 ന് ശേഷം മുപ്പത്തി ഏഴ് വസ്തുകള്‍ വാങ്ങുകയും വില്‍കുകയും ചെയ്തു.

എറണാകുളം നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ അടക്കം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഒന്‍പത് വസ്തുകള്‍ താരമായ ദിലീപിന്റെ പേരില്‍ തന്നെയാണ് ഉളളത്. മൂന്ന് സ്ഥലങ്ങള്‍ ദിലീപ് പാര്‍ട്ടണര്‍ഷിപ്പില്‍ വാങ്ങി.

മുന്‍പ് ആദായ വിലക്ക് വാങ്ങിയ പത്ത് സ്ഥലങ്ങള്‍ വാങ്ങിയതിന്റെ ഇരട്ടിയിലധികം വിലക്ക് വിറ്റു. സ്ഥലത്തിന് തീ വിലയുളള മരട് പൂണിത്തുറയില്‍ മൂന്ന്‌കോടി ആറ് ലക്ഷം രൂപ വിലവരുന്ന ഒന്‍പത് സ്ഥലങ്ങളാണ് ആല്‍ക്കാദില്‍ ഹോട്ടല്‍സിന്റെ പേരില്‍ ദിലീപ് പാര്‍ട്ടണറമാരോടൊപ്പം വാങ്ങി കൂട്ടിയത്.

എറണാകുളം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അധികം വസ്തു ഇടപാട് നടന്നിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ്. പതിനൊന്ന് വസ്തുകള്‍ കിഴക്കെ ചാലക്കുടിയില്‍ മാത്രം ദിലീപിന്റെ പേരില്‍ ഉണ്ട്.

 

വസ്തുകളില്‍ പലതിന്റെയും വിപണി വില കുറച്ചാണ് കാണിച്ചിരിക്കുന്നത്. ആലുവയില്‍ ജിപി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ 2010 എത്ര ഭൂമി വാങ്ങി ദിലീപും കുടുംബവും വാങ്ങി എന്നതിന്റെ കണക്ക് വ്യക്തമല്ല.

മലയാളസിനിമാ നടിയായ മഞ്ജു വാര്യരെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്. മകള്‍ മീനാക്ഷി. മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തുകയും തുടര്‍ന്ന് 2016 നവംമ്പര്‍ 25ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിൽ നിന്നെത്തിയിട്ട് ഒരു മാസം മാത്രം... കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി...  (10 minutes ago)

ഇസ്രായേലിൽ രാസ ചോർച്ച.! വിഷം നിറഞ്ഞു..ജനം പുറത്തിറങ്ങരുത്ത്..! ഇറാനെ ചോരതുപ്പിക്കാൻ മൊസാദ് മരണച്ചുഴിയിലേക്ക് സ്വാഗതം...!അന്ത്യം  (18 minutes ago)

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (1 hour ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (1 hour ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (1 hour ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (2 hours ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (3 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (3 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (3 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (4 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (17 hours ago)

Malayali Vartha Recommends