ബാലതാരമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അശ്വിന് തമ്പി ഇപ്പോള്‍ ഇവിടെയാണ്
'മിന്നാമിന്നി ഇത്തിരി പൊന്നേ മിന്നണതെല്ലാം പൊന്നല്ല' എന്ന് പാടി മലയാളസിനിമയിലെ ഇഷ്ടബാലതാരമായി മാറിയ മൂന്നു കുട്ടികളാണ് ബേബി മഞ്ചിമയും മാസ്റ്റര്‍ അരുണും മാസ്റ്റര്‍ അശ്വിനും. പ്രിയം എന്ന കുഞ്ചാക്കോ ബോബന് ചിത്രത്തില്‍ അഭിനയിച്ച ഈ മൂന്നു ബാലതാരങ്ങളില്‍ മഞ്ചിമയും അരുണും സിനിമയിലേക്ക് മടങ്ങിവന്നു.
മഞ്ചിമ തെന്നിന്ത്യന്‍ താരസുന്ദരിയായി. പക്ഷെ മാസ്റ്റര്‍ അശ്വിന് ആ പഴയ സിനിമകളിലൂടെ മാത്രം പ്രേക്ഷകരില്‍ നിന്നു. ബാലതാരമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അശ്വിന് തമ്പി (മാസ്റ്റര്‍ അശ്വിന്) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ ഭാഗ്യലക്ഷ്മിയാണ് വധു. എഞ്ചിനീയറിങ് പഠനത്തിന് ശേഷം മുംബൈയില്‍ ജോലി ചെയ്യുകയാണിപ്പോള്‍.
2000 ത്തില്‍ പ്രദര്‍ശനത്തിനെത്തിയ പ്രിയം സിനിമയില്‍ മാത്രമല്ല 1999 ലിറങ്ങിയ ഗോഡ്മാന് എന്ന ചിത്രത്തിലും അശ്വിന് ഉണ്ടായിരുന്നു. മധുരനൊമ്പരക്കാറ്റ്, അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും അശ്വിന് കഴിവ് തെളിയിച്ചു.
https://www.facebook.com/Malayalivartha