Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ

ദിലീപിനെ മാത്രം കുറ്റം പറയേണ്ട...ദിലീപിനെ അനുകൂലിച്ച് കൂട്ടിക്കല്‍ ജയചന്ദ്രന്‍

14 JULY 2017 09:10 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ച് മിമിക്രി താരവും ഹാസ്യനടനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജയചന്ദ്രന്‍ ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
'ചിരിക്കുടുക്ക എന്ന എന്റെ ആദ്യ സിനിമ മുതല്‍ ഒരാള്‍ തന്നെ ദ്രോഹിക്കുന്നതായി പലസ്ഥലത്തു നിന്നും കേട്ടു. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെല്ലാം പറഞ്ഞത് ദിലീപിന്റെ ഇടപെടലാണ് എന്റെ പല അവസരങ്ങളും ഇല്ലാതാക്കിയതാണ് എന്നാണ്.

പല സാഹചര്യങ്ങളിലും എനിക്ക് അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. അതുകാരണം എന്റെ സിനിമാ സ്വപ്നങ്ങള്‍ നശിച്ചു. സാമ്ബത്തിക പ്രശ്‌നങ്ങള്‍ നേരിട്ടു. ഈ സംഭവം ദിലീപിനോട് ഞാന്‍ നേരിട്ട് ചോദിച്ചു. നിങ്ങളാണോ എന്റെ പല അവസരങ്ങളും കളഞ്ഞത് എന്ന്? അയാള്‍ ആര്‍ദ്രമായാണ് അതിന് മറുപടി പറഞ്ഞത്. പിന്നെ ഞാന്‍ പറഞ്ഞു, വിഷമമില്ല, ദിലീപേട്ടനെപ്പോലെ ഒരു വലിയ നടന്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ എന്റെ കഴിവിനെ അംഗീകരിക്കുന്നത് കൊണ്ടാണല്ലോ.

ദിലീപേട്ടന്‍ മാത്രമല്ല എല്ലാവരും അവരവരുടെ നിലനില്‍പ്പിന് വേണ്ടി പലതും ചെയ്യുന്നതാണ്. അന്നുമുതല്‍ ദിലീപിന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ ഒരാളായി ഞാന്‍ മാറി. എനിക്കറിയാം ദിലീപേട്ടന്റെ മനസ്, ദിലീപിന്റെ ഫാന്‍സുകാര്‍ കൂവിയും കല്ലെറിഞ്ഞും സിനിമ നശിപ്പിച്ചു എന്നൊക്കെ പലതാരങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ അവരൊന്നും പണമില്ലാത്തവരല്ല, എന്നെ പോലെയല്ല അവരാരും, ഈ പ്രതിസന്ധി മറികടക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അവര്‍ക്കറിയാം. ദിലീപിനെ മാത്രം കുറ്റം പറയേണ്ട. എനിക്കും എന്റെ കുടുംബത്തിനും തോന്നാത്ത വൈരാഗ്യം ദിലീപിനോട് മറ്റൊര്‍ക്കും തോന്നേണ്ട കാര്യമില്ല. ദിലീപ് കാരണം ജീവിതം തകര്‍ന്നവര്‍ രംഗത്ത് വന്ന് പറയട്ടെ. അങ്ങനെ ആരും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

ദിലീപിന്റെ വീട്ടില്‍ ചെല്ലുമ്‌ബോള്‍ ഒരു സൂപ്പര്‍സ്റ്റാറിന്റെ വീട്ടില്‍ എത്തുന്ന പ്രതീതിയില്ല എനിക്ക് തോന്നിയിട്ടുള്ളത്. സ്‌നേഹമുള്ള അമ്മ, സഹോദരങ്ങള്‍. എന്റെ വിഷമങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്ന ഒരേയൊരു സൂപ്പര്‍ സ്റ്റാറാണ് ദിലീപേട്ടന്‍. മറ്റുള്ളവരൊന്നും എനിക്ക് ഒരു അവസരവും തന്നിട്ടില്ല. അത് ചെയ്തത് ദിലീപ് മാത്രമാണ്. ദിലീപ് കാരണമാണ് ഞാന്‍ വീണ്ടും സിനിമയിലെത്തിയത്. ദിലീപില്ലെങ്കില്‍ എനിക്കൊരു ജീവിതമില്ല. വേറെയാരുമില്ല എന്നെ സഹായിക്കാന്‍.

ചലച്ചിത്ര നടിയെ 'ഇര' എന്ന് വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നമ്മുടെ അമ്മയ്‌ക്കോ സഹോദരിക്കോ ഈ അനുഭവം ഉണ്ടായാല്‍ നമ്മള്‍ ഇര എന്ന് വിളിക്കുമോ. ദിലീപേട്ടന്റെ മനസ് ആര്‍ദ്രമാണ്. അദ്ദേഹത്തിന് ഈ പരീക്ഷണങ്ങള്‍ നേരിടാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. അദ്ദേഹം ജയിലില്‍ നിന്ന് വരുന്നതുവരെ ഞാനും എന്റെ കുടുംബവും കാത്തിരിക്കും. ദിലീപ് ജയിലില്‍ വെറും നിലത്ത് കിടന്നുറങ്ങുമ്പോള്‍ ഞാനും എന്റെ കുടുംബവും അതു തന്നെ ചെയ്യും. അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ദിലീപിനോളം വിശാല ഹൃദയമുള്ളൊരാള്‍ മലയാള സിനിമയില്‍ വേറാരുമില്ല. പ്രേക്ഷകര്‍ കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. ദിലീപ് തിരിച്ചുവരും, കാരണം അദ്ദേഹം ജനപ്രിയനാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ'ജയചന്ദ്രന്‍ വീഡിയോയില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (3 minutes ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (8 minutes ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (13 minutes ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (39 minutes ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (48 minutes ago)

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (3 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (3 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (3 hours ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (3 hours ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (4 hours ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (4 hours ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (4 hours ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (5 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (5 hours ago)

Malayali Vartha Recommends