ദിലീപിനെ അന്വേഷിച്ച് ഗൂഗിളില്‍ പോയാല്‍ കാണുന്ന കാഴ്ച കരളലിയിപ്പിക്കുന്നത്

ദിലീപിനെ അന്വേഷിച്ച് ഗൂഗിളില്‍ പരതുന്നവര്‍ക്ക് ആദ്യം കാണുന്ന കാഴ്ച മലയാളം ക്രിമിനല്‍ എന്നാണ്. ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദിലീപ് ഓണ്‍ലൈന്‍ എന്ന സൈറ്റിന്റെ സബ് ടൈറ്റിലിലാണ് താരത്തെ മലയാളം ക്രിമിനല്‍ എന്ന് ഗൂഗിള്‍ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ദിലീപിന്റെ വെബ്‌സൈറ്റും അപ്രത്യക്ഷമായി. മലയാളം ക്രിമിനല്‍ ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നായിരുന്നു പുതിയ വിശേഷണം.
ദിലീപിന്റെ പ്രതിഛായ വീണ്ടെടുക്കാന്‍ പിആര്‍ കമ്പനികള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ വന്നതിന് പിന്നാലെയാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത്തരം വിശേഷണം വന്നത്. ഇതിന് പിന്നാലെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. കൊച്ചി കേന്ദ്രീകരിച്ചുള്ള പിആര്‍ കമ്പനി ദിലീപിന് വേണ്ടി കാമ്പെയ്ന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് പോലീസുകാരും വിലയിരുത്തുന്നു.
ഈ മാസം 25 വരെ ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. ആലുവ സബ് ജയിലിലാണ് താരമിപ്പോള്‍. ജാമ്യം തേടി ദിലീപിന്റെ അഭിഭാഷകന്‍ നാളെ ഹൈക്കോടതിയില്‍ ജാമ്യം സമര്‍പ്പിക്കും.
https://www.facebook.com/Malayalivartha


























