നിരവധി പരാതികള്‍ പൃഥ്വിരാജ് നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാതെ 'അമ്മ'

പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹത്തിന്റെ സിനിമകളെ തകര്‍ക്കാന്‍ ദിലീപിന്റെയും ഫാന്‍സിന്റെയും നേതൃത്വത്തില്‍ നിരവധി നടപടികള്‍ ഉണ്ടായി. ഇതിനെല്ലാം എതിരെ പൃഥ്വി നിരവധി പരാതികള്‍ അമ്മയ്ക്ക് നല്‍കി. മമ്മൂട്ടിയോട് നേരിട്ട് പല കാര്യങ്ങളും സംസാരിച്ചു.
പക്ഷെ, യാതൊരു നടപടിയും ഉണ്ടായില്ല. പൃഥ്വിരാജിന്റെ നിര്‍മാതാക്കളെ സ്വാധീനിച്ച് ചിത്രങ്ങളില്‍ നിന്ന് പിന്‍മാറാന്‍ പറഞ്ഞു. വിതരണക്കാരെ ഭീഷണിപ്പെടുത്തി പൃഥിരാജിന്റെ ചിത്രങ്ങളെ തകര്‍ക്കാന്‍ നോക്കി. അപ്പോഴൊക്കെയും മാധ്യമങ്ങളില്‍ വിഴുപ്പലക്കി ചര്‍ച്ചകള്‍ നടത്താതെ പൃഥ്വിരാജ് മാന്യത കാണിച്ചു.
പൃഥ്വിരാജിന്റെ പല സിനിമകളുടെയും ആദ്യ ദിനം തിയേറ്ററില്‍ കൂവല്‍ തൊഴിലാളികളുടെ ബഹളമായിരുന്നു. അന്നൊക്കെ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനെതിരെ മൗനം പാലിച്ചു. പക്ഷെ, അപ്പോഴും തോറ്റുകൊടുക്കാന്‍ പൃഥ്വിരാജ് തയ്യാറായില്ല. തന്റെ സിനിമകളില്‍ മാത്രം ശ്രദ്ധിച്ചു.
സംഘടനാ കാര്യങ്ങളിലൊന്നും പൃഥ്വിരാജ് പിന്നീട് ഇടപെട്ടില്ല. മാക്ടയും അമ്മയും തമ്മില്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ മാക്ടയുടെ കരാര്‍ ഒപ്പിട്ട് അഭിനയിക്കാന്‍ പൃഥ്വിരാജ് തീരുമാനിച്ചു. സത്യം എന്ന സിനിമ അങ്ങനെയാണ് ഉണ്ടായത്. എന്നാല്‍ അന്ന് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഉള്‍പ്പെടെ പൃഥ്വിരാജിനെ എതിര്‍ത്തു. പിന്നീടവര്‍ പൃഥ്വിരാജ് ഒപ്പിട്ട കരാറില്‍ തന്നെ അഭിനയിച്ചു.
https://www.facebook.com/Malayalivartha


























